ഇത് കുഞ്ഞു മഞ്ജു വാരിയർ; വൈറലായി കൊച്ചു മിടുക്കിയുടെ വി‍ഡിയോ ,  lillte girl as Actress, Manju Warrier, viral video, Children Children's Home, kids actitivties, Kidsclub,,  Manorama Online

ഇത് കുഞ്ഞു മഞ്ജു വാരിയർ; വൈറലായി കൊച്ചു മിടുക്കിയുടെ വി‍ഡിയോ

മലയാളികളുടെ പ്രയപ്പെട്ട നടിയാണ് മഞ്ചു വാര്യർ. താരത്തിന് ചെറിയ കുട്ടികൾ വരെ ആരാധകരായി ഉണ്ടെന്നുള്ളതിന് തെളിവാണ് ഈ കൊച്ചു മിടുക്കിയുടെ വൈറലാകുന്ന ഈ വിഡിയോ. മഞ്ജു അഭിനയിച്ച ഒരുപിടി കഥാപാത്രങ്ങളെ വളരെ തന്മയത്വത്തോടെ അനുകരിക്കുകയാണ് ഈ കൊച്ചു പെൺകുട്ടി. മാത്രവുമല്ല കാണാനും മഞ്ജുവിനെപ്പോെല തന്നെയുണ്ടെന്നാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകള്‍. മഞ്ജുവിന്റെ ഭാവങ്ങൾ അതുപോലെ തന്നെ മുഖത്തുകൊണ്ടുവന്ന് നിരവധി ആരാധകരെ നേടിരിക്കുകയാണ് ഈ പെൺകുട്ടി.

ആറാം തമ്പുരാൻ എന്ന സിനിമയിൽ മഞ്ജു തർത്തഭിനയിച്ച ഉണ്ണിമായയെ അതേപോലെ പകർത്തി കൈയ്യടി നേടിയിരിക്കുകയാണിവിടെ. മാത്രമല്ല പ്രതി പൂവൻ കോഴിയിലെ മാധുരിയായും കന്മദത്തിലെ ഭാനുവായും സമ്മർ ഇൻ ബെത്‌ലഹേമിലെ അഭിരാമിയായും പ്രണയവർണ്ണങ്ങളിലെ ആരതിയായുമൊക്കെ ഈ മിടുക്കി തകർത്ത് അഭിനയിക്കുകയാണ്. ഓരോ കഥാപാത്രത്തേയും വേഷം കൊണ്ടും ഭാവം കൊണ്ടും ഈ പെണ്‍കുട്ടി ഭംഗിയായി അനുകരിച്ചിരിക്കുന്നു.

ഇതൊരു കൊച്ചു മഞ്ജു തന്നെയാണ് എന്നാണ് നിരവധിപ്പേർ കമന്റ് ചെയ്തിരിക്കുന്നത്. ഈ മിടുക്കിയുടെ പേരൊ മറ്റു വിവരങ്ങളോ ലഭ്യമല്ല.