കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ എങ്ങനെ മനസ്സിലാക്കാം? : വിഡിയോ, Lakshmi Girish Kurup, Post video, Intellegence, children, Manorama Online

കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ എങ്ങനെ മനസ്സിലാക്കാം? : വിഡിയോ

ചില കുട്ടികളുണ്ട് അത്യാവശ്യം പാടും അല്പമൊക്കെ വരയ്ക്കും സ്പോർസിലും പഠിക്കാനും മിടുക്കൻ, ഇങ്ങനെ കുറച്ചധികം കഴിവുകളുണ്ടാകും. ഇതിൽ ഏതിലാണ് പ്രോത്സാഹനം കൊടുക്കേണ്ടതെന്നറിയാതെ മാതാപിതാക്കളും ആകെ കണ്‍ഫ്യൂഷനിലാകും. എന്നാൽ ഇതിൽ ഏതെങ്കിലും ഒന്നിൽ കുട്ടി മിടുമിടുക്കൻ ആയിരിക്കും. അത് ഏതാണെന്നും കണ്ടെത്തുന്നിടത്താണ് മാതാപിതാക്കളുടെ വിജയം. കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ എങ്ങിനെ മനസ്സിലാക്കാം എന്നതിനെക്കുറിച്ച് ലക്ഷ്മി ഗിരീഷ് കുറുപ്പ് എന്ന യുവതി പങ്കുവച്ച വിഡിയോ വളരെ പ്രയോജനകരമാണ്.

കണക്കിലോ ഇംഗ്ളീഷിലോ അങ്ങനെ എന്തിലെങ്കിലും മുഴുവൻ മാർക്കു നേടിയാൽ മാത്രം ഒരു കുട്ടി ഇന്റലിജന്റ് ആവില്ല. മക്കളുടെ ഇന്റലിജന്‍സ് എന്തിലാണെന്ന് കണ്ടു പിടിക്കേണ്ടത് രക്ഷിതാക്കളാണ്. ഒരാളുടെ ഇന്റലിജന്‍സ് ഏതെങ്കിലും ഒരു കാര്യത്തിൽ ഷാർപ്പ് ആയിരിക്കും. അത് എന്തിലാണെന്ന് കണ്ടു പിടിച്ച് അതിലേയ്ക്ക് തിരിച്ചു വിട്ടാൽ ആ കുട്ടി വളരെ സന്തോഷവാനായിരിക്കുന്നത് കാണാം ലക്ഷ്മി പറയുന്നു.

എല്ലാ കുഞ്ഞുങ്ങളിലും ഇന്റലിജന്‍സ് ഒൻപത് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ഈ ഒൻപത് വിഭാഗങ്ങളിൽ ഏതെങ്കിലുമൊന്നിൽ ഒരു കുട്ടിയ്ക്ക് പ്രധാനമായും കഴിവുണ്ടായിരിക്കും. ഈ ഒൻപത് വിഭാഗങ്ങളെപ്പറ്റി ലക്ഷ്മി വിഡിയോയിൽ വിശദമാക്കുന്നുണ്ട്. ഇതിൽ നിന്നും അവരുടെ കഴിവ് ഏതിലാണെന്ന് കണ്ടുപിടിച്ച് അവർക്ക് വേണ്ട പ്രോത്സാഹനം നൽകുക. അവരുടെ പഠനത്തിനൊപ്പം ഈ കഴിവുകളും വികസിക്കട്ടെ.