മറ്റുള്ളവരോടുള്ള ദേഷ്യം കുഞ്ഞിനോട് തീർക്കാറുണ്ടോ? ഇതാ എബിസിഡി  പ്രതിവിധി  ! ,  lakshmi girish kurup, post ABCD method, to controll anger to child, Children's Home, kids actitivties,  Covid19, Corona, Kidsclub,,  Manorama Online

മറ്റുള്ളവരോടുള്ള ദേഷ്യം കുഞ്ഞിനോട് തീർക്കാറുണ്ടോ? ഇതാ എബിസിഡി പ്രതിവിധി !

മറ്റുള്ളവരോടുള്ള ദേഷ്യം മക്കളോട് കാണിക്കുന്ന ചില അമ്മമാരുണ്ട്. പലപ്പോഴും ഓഫീസിലെ ടെൻഷൻ, ഭർത്താവിനോടോ അമ്മയോടോ അമ്മായിയമ്മയോടോ ഒക്കയുള്ള ദേഷ്യം തീർക്കുന്നത് ഒന്നുമറിയാത്ത പാവം കുഞ്ഞുങ്ങളോടാണ്. എന്തെങ്കിലും കാര്യത്തിന് ദേഷ്യം പിടിച്ചിരിക്കുമ്പോഴാവും കുഞ്ഞ് എന്തെങ്കിലും ചെറിയ കുസൃതി ഒപ്പിക്കുന്നത്. ഈ പറയുന്ന ആളുകളോടൊന്നും തന്റെ ഫ്രസ്ട്രഷൻ പ്രകടിപ്പിക്കാൻ പറ്റാത്തതുകൊണ്ട് ആ കലി മുഴുവൻ കുഞ്ഞിന്റെ മേൽ തീർക്കുന്ന അമ്മമാരുണ്ട്. ദേഷ്യം ഒന്നടങ്ങുമ്പോള്‍ ഈ പ്രവർത്തിയോർത്ത് പല അമ്മമാർക്കും പശ്ചാത്താപവും തോന്നും. കുഞ്ഞിനെ മാനസികമായും ശാരീരികമായും മുറിവേൽപ്പിച്ചിട്ട് പശ്ചാത്താപം തോന്നിയിട്ട് കാര്യമുണ്ടോ?

അമ്മമാരേ നിങ്ങൾ ഈ ചെയ്യുന്നത് എത്രമാത്രം ശരിയാണ് ? മറ്റുള്ളവരുടെ തെറ്റിന് ആ കുഞ്ഞ് ശിക്ഷ അനുഭവിക്കേണ്ടതുണ്ടോ? തങ്ങളുടെ ടെൻഷൻ തീർക്കാനുള്ള ഒരു ഉപകരണമാണോ കുഞ്ഞുങ്ങൾ? ഇതിനെല്ലാമുള്ള ഉത്തരവുമായി എത്തുകയാണ് ലക്ഷ്മി ടീച്ചർ ഈ വിഡിയോയിലൂടെ. ഇങ്ങനെ ദേഷ്യം വരുമ്പോൾ തങ്ങളെ തന്നെ എങ്ങനെ നിയ്രന്തിക്കാം എന്നു പറഞ്ഞുതരികയാണ് ഇവിടെ. എബിസിഡിഇ എന്ന ഒരു സൂപ്പർ ട്രിക്ക് ഇത്തരം അമ്മമാർക്കായി പങ്കുവെക്കുകയയാണ് ടീച്ചർ.

ലക്ഷ്മി ഗിരീഷ് കുറുപ്പ് പങ്കുവെച്ച വിഡിയോ