പഠനം കെങ്കേമമാക്കാം, കുഞ്ഞമ്മാവനും കുട്ടികളും എത്തിപ്പോയ്!

കുഞ്ഞമ്മാവന്റേയും കുട്ടിക്കൂട്ടുകാരുടേയും കളികളിലൂടെയുള്ള പഠനം കെങ്കേമമാകുന്നുണ്ട്. കുഞ്ഞമ്മാവൻസ് ട്യൂട്ടോറിയൽസ് എന്ന വിഡിയോ പരമ്പര വളരെപ്പെട്ടന്നാണ് ശ്രദ്ധനേടിയത്. കുഞ്ഞമ്മാവനും കുട്ടികളും അപ്പൂപ്പനുമാണ് കുഞ്ഞമ്മാവൻസ് ട്യൂട്ടോറിയൽസിലെ അംഗങ്ങൾ. എന്നാൽ കുഞ്ഞമ്മാവനാണ് ഇതിലെ താരം.

കുട്ടികളുടെ സംശയങ്ങൾക്ക് കുഞ്ഞമ്മാവൻ നൾകുന്ന മണ്ടൻ ഉത്തരങ്ങളാണ് രസകരം. എന്നാൽ കുട്ടികളുടെ ന്യായമായ സംശയങ്ങൾക്ക് അപ്പൂപ്പന്റെ കൈയ്യിൽ ശരിയായ ഉത്തരവുമുണ്ട്. കുട്ടികകൾക്ക് മനസിലാകുന്ന ഉദാഹരണങ്ങളിലൂടെ അവരുെട അറിവ് വർദ്ധിപ്പിക്കാൻ ഉപകരിക്കുന്ന ഈ വിഡിയോകൾ വളരെ പ്രയോജനകരമാണ്.

ത്രിഡി മാജിക്കിന്റെ ബാനറിൽ ഒരുക്കിയ ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഫെലിക്സ് ദേവസ്യയാണ്.