ഇതാ ഇസഹാക്ക് ബോബൻ കുഞ്ചാക്കോ;  മകന് നന്ദി പറഞ്ഞ് ചാക്കോച്ചൻ , Kunchako boban, IZAHAAK BOBAN KUNCHACKO, Manorama Online

ഇതാ ഇസഹാക്ക് ബോബൻ കുഞ്ചാക്കോ; മകന് നന്ദി പറഞ്ഞ് ചാക്കോച്ചൻ

ജനിച്ച അന്നു മുതൽ നടൻ കുഞ്ചാക്കോ ബോബന്റെ മകന്റെ ഫോട്ടോകൾക്കും വിശേഷങ്ങൾക്കുമായി ആരാധകർ കാത്തിരിക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചനും പ്രിയക്കും ഒരു കുഞ്ഞുണ്ടാകുന്നത്. ഇത്തവണ പിതൃദിനം ചാക്കാച്ചൻ ആഘോഷിച്ചത് കുഞ്ഞാവയുടെ ഒരു മനോഹരമായ ചിത്രം പങ്കുവച്ചാണ് . മലയാളത്തിന്റെ പ്രിയയതാരം കുഞ്ചാക്കോ ബോബന് ഇത്തവണത്തെ പിതൃദിനം ഏറെ പ്രത്യേകത നിറഞ്ഞതാണ്. ജൂനിയർ കുഞ്ചാക്കോയുടെ ചിത്രത്തിനൊപ്പം ആ ദിവസത്തെ സന്തോഷം ചാക്കോച്ചൻ സമൂഹമാധ്യമ പേജിലൂടെ പങ്കുവച്ചിരിക്കുകയാണ്.

'ഫാദർ ക്ലാസിലേക്ക് ഉയർന്നിരിക്കുകയാണ്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ ആണെന്റെ ടിക്കറ്റ്. എല്ലാ ദിവസവും ഫാദേർസ് ഡേ ആക്കുന്ന നിനക്ക് നന്ദി.. ഈ സന്തോഷത്തിന് ദൈവത്തിന് നന്ദി. ഈ അനുഗ്രഹത്തിനായുള്ള കാത്തിരിപ്പ് വെറുതെയായില്ല'. മകനൊപ്പം കിടക്കുന്ന ചിത്രം പങ്കുവച്ച് താരം കുറിച്ചതിങ്ങനെയാണ്.

ഇസഹാക്ക് കുഞ്ചാക്കോ ബോബൻ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. വാവയുടെ കുഞ്ഞി കാൽപ്പാദങ്ങളുെട ഒരു ക്യൂട്ട് ചിത്രം പോസ്റ്റ് ചെയ്താണ് മകൻ ജനിച്ച വിശേഷം കു​ഞ്ചാക്കോ പങ്കുവച്ചത്. പിന്നീട് പ്രിയയുടെ മടിയിൽ കിടക്കുന്ന കുഞ്ഞ് ഇസയുടെ ചിത്രവും കുഞ്ചാക്കോ പോസ്റ്റ് ചെയ്തിരുന്നു.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും പ്രിയക്കും ആൺകുഞ്ഞ് ജനിച്ചത്. ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഈ വാർത്ത സ്വീകരിച്ചത്. പിന്നീട് കുഞ്ഞിന്റെ ആദ്യ ഫോട്ടോയും പേരുമൊക്കെ ഏറെ ആകാംക്ഷയോടെയാണ് ഏറ്റെടുത്തത്. കുഞ്ഞ് ഇസ ക്യൂട്ടാണെന്ന് പറഞ്ഞും ജൂനിയർ ചാക്കോച്ചന് സ്നേഹാശംസകൾ നേർന്നും നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്.