'എല്ലാം ഇസക്കുട്ടന്റെ ഐശ്വര്യം'; അഞ്ചാം പാതിരാ കാണുന്ന ജൂനിയർ ചാക്കോച്ചൻ, Kunchakko Boban, Anjam Pathira, Isahak Kunchacko boban,Viral Post, Manorama Online

'എല്ലാം ഇസക്കുട്ടന്റെ ഐശ്വര്യം'; അഞ്ചാം പാതിരാ കാണുന്ന ജൂനിയർ ചാക്കോച്ചൻ

തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ട് പ്രദർശനം തുടരുകയാണ് കുഞ്ചാക്കോ ബോബന്റെ അഞ്ചാം പാതിരാ എന്ന സിനിമ. ക്രിമിനോളജിസ്റ്റിന്റെ വേഷത്തിലാണ് ചാക്കോച്ചൻ ഈ മിഥുൻ മാനുവൽ ചിത്രത്തിൽ എത്തുന്നത്. മലയാളത്തിൽ അടുത്ത കാലത്തിറങ്ങിയ മികച്ച ത്രില്ലർ സിനിമയാണിതെന്നാണ് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്.

ഇപ്പോഴിതാ അച്ഛന്റെ സിനിമ കാണുന്ന ജൂനിയർ ചാക്കോച്ചന്റെ ചിത്രം വൈറലാകുകയാണ്. കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും ഇസയുടെ ഈ ക്യൂട്ട് ചിത്രം പോസ്റ്റ് െചയ്തിട്ടുണ്ട്. അപ്പന്റെ ത്രില്ലർ പടം കണ്ട് ചിരിയോടെ ഇരിക്കുന്ന ഇസക്കുട്ടന് നിരവധി ആരാധകരാണ്.

ചിത്രത്തിന് താഴെ ഇസഹാക്ക് എന്ന ഇസയോടുള്ള ഇഷ്ടം തുളുമ്പുന്ന കമന്റുകൾ കൊണ്ട് നിറയുകയാണ്. 'അണിയറയിൽ ഒരുങ്ങുന്ന റൊമാന്റിക് ഹീറോ', എല്ലാം ഇസഹാക്കിന്‍റെ ഐശ്വര്യം.. 💞🙌, കുഞ്ചാക്കോ ബോബൻ.. ഈ പൊന്നു മോനെ കൊണ്ടു തണുപ്പ് അടിപ്പിക്കല്ലേ'... എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

കഴിഞ്ഞ ഏപ്രിലിലാണ് ഇസ ജനിക്കുന്നത്. കുഞ്ഞു ഇസയുടെ വിശേഷങ്ങളും ചിത്രങ്ങളും ചാക്കോച്ചനും ഭാര്യ പ്രിയയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകൻ വന്നതിന് ശേഷം തങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് ചാക്കോച്ചൻ കഴിഞ്ഞിടെ പറഞ്ഞിരുന്നു. മകന്റെ വരവോടെ കരിയറിൽ വലിയ മാറ്റമുണ്ടായെന്നും നിറയെ നല്ല കഥാപാത്രങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും, അതുകൊണ്ട് തന്നെ മകൻ ഭാഗ്യവും കൊണ്ടാണെത്തിയതെന്നും ചാക്കോച്ചൻ പറയുന്നു.