സച്ചിന് പിറന്നാള്‍ ആശംസയുമായി  ജൂനിയർ ചാക്കോച്ചൻ !, Viral photo, kunchakko boban's, son, Isahak, Sachin, Birthday Kidsclub, Manorama Online

സച്ചിന് പിറന്നാള്‍ ആശംസയുമായി ജൂനിയർ ചാക്കോച്ചൻ !

സച്ചിന് ഒരു ക്യൂട്ട് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്റെ ഇസക്കുട്ടൻ. പിറന്നാളിനോട് അനുബന്ധിച്ച് സച്ചിൻ വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ഒരു പംക്തി ഇന്നത്തെ മലയാള മനോരമ പത്രത്തിലുണ്ട്. ആ പേജിലെ സച്ചിന്റെ ചിത്രത്തിൽ തൊട്ടുകൊണ്ടു നിൽക്കുന്ന ഇസക്കുട്ടന്റെ സൂപ്പർക്യൂട്ട് ചിത്രമാണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്. When you get your Junior to wish the Legend...🥳Happy Birthday Master blaster🏏 എന്നാണ് ഈ ചിത്രത്തിന് അടിക്കുറിപ്പ്.

നിരവധി ആരാധകരാണ് ഇസക്കുട്ടന്റെ ഈ ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'ഒരു ബാറ്റു ബോളും മേടിച്ച് കൊടുക്കാൻ പറ്റിയ ദിവസം.. മേടിച്ചുകൊടുക്ക് ചാക്കോച്ചാ.. രണ്ട് ചില്ലൊക്കെ പൊട്ടിക്കട്ടെ' എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പിറന്നാൾ ആഘോഷിച്ച ഇസയുടെ ചിത്രവും ചാക്കോച്ചൻ പങ്കുവച്ചിരുന്നു.

ചാക്കോച്ചന്റെ പോസ്റ്റ്