‘വലിയ സന്തോഷം’ കൈകളിൽ, പുതുവര്‍ഷം ആശംസിച്ച് ചാക്കോച്ചന്‍ -വിഡിയോ, Kunchakko boban, post, video, with,son, videos photo, Viral Post, Manorama Online

‘വലിയ സന്തോഷം’ കൈകളിൽ, പുതുവര്‍ഷം ആശംസിച്ച് ചാക്കോച്ചന്‍ -വിഡിയോ

കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായ കുഞ്ചാക്കോ ബോബന് കുഞ്ഞു പിറന്ന വാർത്ത ആരാധകർ ആഘോഷമാക്കിയ വർഷമായിരുന്നു 2019. കഴിഞ്ഞ ഏപ്രിലിലാണ് ഇസഹാക്ക് എന്ന ഇസ്സ ജനിക്കുന്നത്. കുഞ്ഞു ഇസ്സയുടെ വിശേഷങ്ങളും ചിത്രങ്ങളും ചാക്കോച്ചനും ഭാര്യ പ്രിയയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഇസ്സക്കുട്ടനുമൊത്തുള്ള ഒരു ക്യൂട്ട് വിഡിയോയാണ് ചാക്കോച്ചൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാവർക്കും പുതുവത്സര ആശംസകളുമായാണ് ഇവർ എത്തിയിരിക്കുന്നത്.

മനോഹരമായൊരു കുറിപ്പോടെയാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

⭐️Walking towards 2020🎉
With the greatest Happiness of my life in my hands!!!👼🏻
Let there be much more Magic,Laughter and Joy in everyone’s life✨🌻
Thanking God for all the blessings,
Thanking you all for all the prayers,
💝Wishing each and everyone a wonderful 2020 ahead!!!!💖

താൻ അച്ഛനായ വിവരം കുഞ്ചാക്കോ ബോബൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. നിമിഷങ്ങൾക്കകം ആ പോസ്റ്റ് വൈറലായി. അതോടൊപ്പം, ആശംസകളുമായി താരത്തിന്റെ ഔദ്യോഗികപേജിൽ നിരവധി പേരെത്തിയിരുന്നു. നീണ്ട 14 വർഷങ്ങൾക്കു ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറക്കുന്നത്. 2005 ഏപ്രിലിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഏപ്രിലിൽ തന്നെയാണ് പ്രിയയുടെ ജന്മദിനവും. അതേ മാസത്തിൽ കുഞ്ഞു പിറന്നതോടെ ചാക്കോച്ചനും കുടുംബത്തിനും സന്തോഷങ്ങളുടെ മാസമായി മാറുകയാണ് ഏപ്രിൽ.

വിഡിയോ കാണാം