ഇസക്കുട്ടന്റെ ബാഡ്മിന്റൺ കളി; ക്യൂട്ട് ചിത്രം പങ്കുവച്ച് ചാക്കോച്ചൻ,  Kunchakko boban post sons badminton session photo, Kunchakko Boban, Kidsclub, Manorama Online

ഇസക്കുട്ടന്റെ ബാഡ്മിന്റൺ കളി; ക്യൂട്ട് ചിത്രം പങ്കുവച്ച് ചാക്കോച്ചൻ

മലയാളികളുടെ പ്രിയ താരമാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചന് ഒരു മകൻ ജനിച്ചത് ആരാധകർ ആഘോഷമാക്കി. മകന്റെ വിശേഷങ്ങളും ചിത്രങ്ങളും ചാക്കോച്ചനും ഭാര്യ പ്രിയയും പങ്കു വയ്ക്കാറുണ്ട്. കൊറോണ വ്യാപനം തടയാനായി രാജ്യം ലോക്ഡൗൺ ആയതോടെ എല്ലാവരും വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കണമെന്ന നിർദേശവുമായി പല സിനിമ താരങ്ങളും എത്തി. ‘ഭൂമി സ്വർഗമാക്കാൻ വീട്ടിൽ തന്നെ സ്വർഗമുണ്ടാക്കാം’ എന്ന കുറിപ്പും ഇസക്കുട്ടന്റെ മനോഹര ചിത്രത്തിനൊപ്പം ചാക്കോച്ചൻ നേരത്തെ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ഇസയുടെ മറ്റൊരു ക്യൂട്ട് ചിത്രവുമായി എത്തിയിരിക്കുകയാണ് ചാക്കോച്ചൻ. ബാഡ്മിന്റൺ റാക്കറ്റിനു നേരെ കൈനീട്ടുന്ന ഇസക്കുട്ടന്റെ ഒരു സൂപ്പർ ചിത്രമാണ് ചാക്കോച്ചൻ പോസ്റ്റ്‌ ചെയ്തത്. ‘‘Badminton session for Izzu. Stay@home, Game mode’’ എന്നാണ് ഈ ചിത്രത്തിനുള്ള അടിക്കുറിപ്പ്. ഇസക്കുട്ടന്റെ ബാഡ്മിന്റൺ കളി ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.