'സ്വർഗം വീട്ടിൽത്തന്നെ, സുരക്ഷിതരായിരിക്കൂ'; ഇസയും ചാക്കാച്ചനും പറയുന്നു,  Kunchakko Boban, Kovid 19, post son's, photo says, stay at home, video, Kidsclub Manorama Online

'സ്വർഗം വീട്ടിൽത്തന്നെ, സുരക്ഷിതരായിരിക്കൂ'; ഇസയും ചാക്കാച്ചനും പറയുന്നു

കൊവിഡ് 19 വ്യാപകമാകുന്നതോടെ സുരക്ഷിതമാർഗങ്ങൾ കർശനമായി പാലിക്കാൻ ആരോഗ്യപ്രവർത്തകരും സർക്കാരും നമ്മോട് ആവർത്തിച്ച് പറയുന്നുണ്ട്. വീടുകളിൽത്തന്നെ പരമാവധി കഴിയാനും ശുചിത്വം പാലിക്കാനും തുടരെ നമുക്ക് നിർദ്ദേശങ്ങൾ ലഭിക്കുന്നുമുണ്ട്. നിരവധിയാളുകൾ ഇത്തരം കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് സമൂഹികമാധ്യമങ്ങളിലൂടെ കുറിപ്പുകൾ പങ്കുവയക്കാറുണ്ട്. ഇത്തരത്തിൽ നടന്‍ കുഞ്ചാക്കോ ബോബൻ പങ്കുവച്ച ചിത്രവും കുറിപ്പും ശ്രദ്ദേയമാകുകയാണ്.

ചാക്കാച്ചൻ മകന്‍ ഇസഹാക്കിന്റെ ഒരു ക്യൂട്ട് ചിത്രത്തോടൊപ്പമാണ് സുരക്ഷയെ കുറിച്ച് കുറിക്കുന്നത്. കളിപ്പാട്ടങ്ങളുടെ ഇടയില്‍ പുറംതിരിഞ്ഞിരുക്കുകയാണ് ഇസക്കുട്ടൻ. 'സ്വർഗം വീട്ടിൽ തന്നെ നിർമിക്കാം. ഭൂമിയിൽ സ്വർഗം പണിയാം. സുരക്ഷിതരായി ഇരിക്കൂ.' എന്നാണ് ഇസക്കുട്ടനൊപ്പം ചാക്കോച്ചൻ പറയുന്നത്. ജൂനിയർ ചാക്കോച്ചനോടുള്ള ഇഷ്ടം നിറയുകയാണ് ഈ പോസ്റ്റിനു താഴെ.