ചാക്കോച്ചന്റെ ഇസക്കുട്ടന് ഇന്ന് ഒന്നാം  പിറന്നാള്‍ !,Lock down, Kunchakko Boban, post photo of, Iisahak Kunchacko Boban, first-birthday, Kidsclub,  Kidsclub, Manorama Online

ചാക്കോച്ചന്റെ ഇസക്കുട്ടന് ഇന്ന് ഒന്നാം പിറന്നാള്‍!

കുഞ്ചാക്കോ ബോബന്റെ ഇസക്കുട്ടന് ഇന്ന് ഒന്നാം പിറന്നാള്‍. കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായ കുഞ്ചാക്കോ ബോബന് കുഞ്ഞു പിറന്ന വാർത്ത ആരാധകർ ആഘോഷമാക്കിയ വർഷമായിരുന്നു 2019. കഴിഞ്ഞ ഏപ്രില്‍ പതിനാറിനാണ് ഇസഹാക്ക് എന്ന ഇസ ജനിക്കുന്നത്. കുഞ്ഞു ഇസയുടെ വിശേഷങ്ങളും ചിത്രങ്ങളും ചാക്കോച്ചനും ഭാര്യ പ്രിയയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇസ പിറന്നാൾ കേക്കിനൊപ്പമിരിക്കുന്ന ഒരു സൂപ്പർക്യൂട്ട് ചിത്രം പങ്കുവച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ ഇങ്ങനെ കുറിച്ചു. IZAHAAK’S Ark💫... As IZAHAAK turns ONE!!! The cake symbolizes the present scenario where we will overcome & survive everything.. With Love,Unity,Faith & Hope😇😇😇 Stay strong everyone,Stay safe. 💝And all the love from Izzu👶🏻

ഇസക്കുട്ടന് പിറന്നാൾ ആശംസകൾ കൊണ്ട് നിറയുകയാണ് ഈ പോസ്റ്റിന് താഴെ. മകൻ വന്നതിന് ശേഷം തങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് ചാക്കോച്ചൻ ഒാൺ മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇസയുടെ വരവോടെ കരിയറിൽ വലിയ മാറ്റമുണ്ടായെന്നും നിറയെ നല്ല കഥാപാത്രങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്., അതുകൊണ്ട് തന്നെ മകൻ ഭാഗ്യവും കൊണ്ടാണെത്തിയതെന്നും ചാക്കോച്ചൻ പറഞ്ഞിരുന്നു.

കുഞ്ചാക്കോ ബോബന്റെ പോസ്റ്റ് കാണാം