ഇസക്കുട്ടൻ തന്നെപ്പോലെ മര്യാദക്കാരൻ ; ചാക്കോച്ചൻ, Kunchakko Boban, about, Isahak Kunchacko boban,Viral Post, Manorama Online

ഇസക്കുട്ടൻ തന്നെപ്പോലെ മര്യാദക്കാരൻ ; ചാക്കോച്ചൻ

കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായ കുഞ്ചാക്കോ ബോബന് കുഞ്ഞു പിറന്ന വാർത്ത ആരാധകർ ആഘോഷമാക്കിയ വർഷമായിരുന്നു 2019. കഴിഞ്ഞ ഏപ്രിലിലാണ് ഇസഹാക്ക് എന്ന ഇസ ജനിക്കുന്നത്. കുഞ്ഞു ഇസയുടെ വിശേഷങ്ങളും ചിത്രങ്ങളും ചാക്കോച്ചനും ഭാര്യ പ്രിയയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകൻ വന്നതിന് ശേഷം തങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് പറയുന്നു ചാക്കോച്ചൻ. ഒാൺ മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇസയുടെ വിശേഷങ്ങൾ അദ്ദേഹം പങ്കുവച്ചത്.

'ഇസയുടെ ജനനം തങ്ങളുടെ ജീവിതം മാറ്റി മറിച്ചു. രാത്രിയിൽ രണ്ടരമണിക്കൂർ ഇടവിട്ട് മകൻ ഉണരും, പിന്നെ അവന് ഭക്ഷണം കൊടുത്ത് ഉറക്കിവരുമ്പോഴേയ്ക്കും തങ്ങളുടെ ഉറക്കം താറുമാറാകും. പക്ഷേ അതൊരു സന്തോഷകരമായ കാര്യമാണ്. എല്ലാത്തിനുമുപരി ഈ ഒരു അനുഭവത്തിനുവേണ്ടിയല്ലേ ഞങ്ങൾ ഇത്രയും വർഷം കാത്തിരുന്നത്.' ചാക്കോച്ചൻ പറയുന്നു.
ഇസയുടെ വരവോടെ കരിയറിൽ വലിയ മാറ്റമുണ്ടായെന്നും നിറയെ നല്ല കഥാപാത്രങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്., അതുകൊണ്ട് തന്നെ മകൻ ഭാഗ്യവും കൊണ്ടാണെത്തിയതെന്നും ചാക്കോച്ചൻ.

'ഇസ തനിയെ ഇരിക്കാൻ തുടങ്ങി, വീട്ടിലാകമാനം നിരങ്ങി നടപ്പാണ് കക്ഷി, വർത്താനം പറയാൻ തുടങ്ങിയില്ലെങ്കിലും ഒരോ ശബ്ദങ്ങളൊക്കെ ഉണ്ടാക്കാൻ തുടങ്ങി. പിന്നെ മകൻ തന്നെപ്പാെല മര്യാദക്കാരനാണെന്നും ചാക്കോച്ചൻ ചിരിയോടെ പറയുന്നു