കുട്ടികളും പൂച്ചയുമായുള്ള ബന്ധം ഇത്ര ദൃഢമാണോ? ഹൃദയസ്പർശിയായ ഹ്രസ്വചിത്രം , Koodu, Short film, relationship, child and kitten, social media, Kidsclub, , Manorama Online

കുട്ടികളും പൂച്ചയുമായുള്ള ബന്ധം ഇത്ര ദൃഢമാണോ? ഹൃദയസ്പർശിയായ ഹ്രസ്വചിത്രം

പൂച്ചകളും കുട്ടികളുമായി ഒരു പ്രത്യേക ബന്ധം പലപ്പോഴും ചർച്ച വിഷയമായിട്ടുണ്ട്. കുട്ടികളുടെ മാനസികവും വൈകാരികവുമായ വളർച്ചക്കും സ്നേഹം , ആർദ്രത എന്നിവ ഒരു പരിധി വരെ വളർത്തുന്നതിനും പൂച്ചകളും മറ്റു വളർത്തു മൃഗങ്ങളുമായുള്ള ബന്ധം സഹായിച്ചിട്ടുണ്ട്. ഈ ആശയം വ്യക്തമാക്കുകയാണ് വിഷ്ണു ആർ മേനോൻ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമായ കൂട്.

വീട്ടിൽ നിന്നും കവറിലാക്കി ഒഴിവാക്കുന്ന പൂച്ചക്കുട്ടി തെരുവിൽ കടന്നു പോകുന്ന സാഹചര്യങ്ങളും അനുഭവിക്കുന്ന വിഷമതകളും ഒടുവിൽ ഒരു കുട്ടി പൂച്ചക്കുട്ടിയെ സ്വീകരിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നായ്ക്കളിൽ നിന്നും നേരിടേണ്ടി വന്ന ആക്രമണം ഭയന്ന് ഓടുന്ന പൂച്ചക്കുട്ടി മീൻ മാർക്കറ്റിൽ എത്തുന്നു. അവിടെ നിന്നും ആളുകൾ പൂച്ചക്കുഞ്ഞിനെ ആട്ടിയോടിക്കുന്നു.

ജീവൻ രക്ഷാർത്ഥം ഓടുന്ന പൂച്ചക്കുഞ്ഞിനെ വിശപ്പ് തളർത്തുന്നു. അപ്പോഴാണ് പത്തു വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി കുഞ്ഞിപ്പൂച്ചയെ കാണുന്നതും അതിനു തന്റെ കയ്യിലുള്ള ചോക്കലേറ്റ് പൊട്ടിച്ചു നൽകുന്നതും. അതോടെ, പൂച്ചക്കുഞ്ഞ് ദീർഘ ദൂരം കുട്ടിയെ പിന്തുടർന്ന് വീട്ടിൽ എത്തുന്നു.

വീട്ടിൽ എത്തുമ്പോഴാണ് കഥയുടെ യഥാർത്ഥ ട്വിസ്റ്റ്, കുട്ടിയുടെ അച്ഛൻ ജോലി സ്ഥലത്തെ കോട്ടേഴ്‌സിൽ നിന്നും ഒഴിവാക്കിയ പൂച്ചക്കുഞ്ഞാണ് തിരികെ എത്തിയിരിക്കുന്നത്. ദേഷ്യത്തോടെ പൂച്ചയെ തല്ലാൻ വടിയെടുക്കുന്നുണ്ടെങ്കിലും തന്റെ മകളും പൂച്ചയുമായി പാല് പങ്കിട്ടു കുടിക്കുന്ന കാഴ്ച അദ്ദേഹത്തിൽ മാറ്റം വരുത്തുന്നു. അങ്ങനെ പൂച്ചകുട്ടിക്ക് കൂട് തയ്യാറാകുന്നു.

ചിത്രത്തിലൂടെ സംവിധായകൻ പറയാൻ ശ്രമിക്കുന്നത് ഒരു മിണ്ടാപ്രാണിയെയും ഉപദ്രവിക്കരുതെന്നും കുട്ടികളുമായി അവർ എത്ര വേഗം ഇണങ്ങുന്നു എന്നുമാണ്. മിട്ടി എന്ന പൂച്ചകുട്ടിയുടെ ചിത്രത്തിലെ ഭാവാഭിനയം എടുത്തു പറയേണ്ടതാണ്.

Summary : Koodu a short film shows the relationship between child and kitten

വിഡിയോ കാണാം