ഒാടും കുട്ടി, ചാടും കുട്ടി, പാട്ടു കേട്ടാൽ ഡാൻസ് ചെയ്യും കുട്ടി, Kill this love challenge, Dance, Siblings, Viral Video, Manorama Online

ഒാടും കുട്ടി, ചാടും കുട്ടി, പാട്ടു കേട്ടാൽ ഡാൻസ് ചെയ്യും കുട്ടി

കുഞ്ഞു നതാലിയ കണ്ണാടിക്കു മുൻപിലിരുന്ന് ഒരുങ്ങുകയായിരുന്നു.. പെട്ടെന്നാണ് ഒരു പാട്ട് കേട്ടത് ‘ലെറ്റ്സ് കിൽ ദിസ് ലവ്... യേ യേ യേ റം പം പം പം.'... പാട്ട് കേൾക്കേണ്ട താമസം അവൾ ഒരുക്കമൊക്കെ മാറ്റിവച്ച് തകർപ്പനായങ്ങ് ഡാൻസ് തുടങ്ങി. പിന്നെ നതാലിയയുടെ ചേച്ചി നിയാന ഡാന്‍സ് ഏറ്റെടുക്കുകയാണ്. ചേട്ടൻ റാന്‍സാണ് 'കിൽ ദിസ് ലവ് ചലഞ്ചു' മായി സഹോദരിമാരെ സമീപിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ് ഈ മൂന്ന് സഹോദങ്ങളുടേയും 'കിൽ ദിസ് ലവ് ചലഞ്ച്'.

സൂപ്പർമാർക്കറ്റിലും പാർക്കിലുമൊക്കെ വച്ച് ഈ ചലഞ്ച് ഏറ്റെടുത്തു കുഞ്ഞ് തനാലിയ താരമാകുകയാണ്. സ്കൂളിലേക്കു പോകാനായി ഒരുങ്ങിയിറങ്ങിയ ഉവരെക്കൊണ്ട് ഡാൻസ് ചെയ്യിക്കുന്നുണ്ട് ചേട്ടൻ. എവിെടയാലും ഒരു സങ്കോചവും കൂടാതെ കിടിലനായി ചലഞ്ച് ഏറ്റെടുക്കുന്ന കുഞ്ഞു നതാലിയയ്ക്ക് നിമിഷംപ്രതി ആരാധകരേറുകയാണ്.

ചേട്ടനെയും ചേച്ചിയെയും കടത്തിവെട്ടുന്ന പ്രകടനമാണ് ഈ കുഞ്ഞുകുട്ടിയുടേത്. കൂട്ടത്തിൽ ഏറ്റവും മനോഹരമായി ഡാൻസ് ചെയ്യുന്നതും നതാലിയയാണ്. ഏഴു മില്യനിലധികം കാഴ്ചക്കാരുമായി ഈ കുഞ്ഞുമിടുക്കിയുടെ വിഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദക്ഷിണ കൊറിയൻ സംഗീത ഗ്രൂപ്പായ ബ്ലാക്ക്പിങ്ക് പുറത്തിറക്കിയതാണ് ഈ പാട്ട്.

വിഡിേയാ കാണാം