'എനിക്ക് ശങ്കടം വരും', ബിഗ് ആയാൽ ഫാനിൽ മുട്ടും; കുസൃതിക്കുരുന്നിന്റെ വിഡിയോ, Kid, Viral video, No interest, School, Social Post, Manorama Online

'എനിക്ക് ശങ്കടം വരും', ബിഗ് ആയാൽ ഫാനിൽ മുട്ടും; കുസൃതിക്കുരുന്നിന്റെ വിഡിയോ

'എനിക്ക് ശങ്കടം വരും', ഞാൻ സ്കൂളിൽ പോകില്ല ... സ്കൂളിൽ പോകാതിരിക്കാൻ ഒരോരോ സൂത്രങ്ങൾ പറയുന്ന ഒരു കുട്ടിക്കുറുമ്പന്റെ രസകരമായ വിഡിയോയാണിത്. ബിഗ് ആകണ്ടേ? എന്ന അമ്മയുടെ ചോദ്യത്തിന് 'ബിഗ് ആയാൽ ഫാനിൽ മുട്ടും' എന്നാണ് ഈ കുറുമ്പന്റെ മറുപടി. 'എനിക്ക് വയ്യ സ്കൂൾ പോകില്ല... എന്നായി അടുത്ത കരച്ചിൽ. ഉച്ചയ്ക്കൊക്കെ ഉറങ്ങാം, നല്ല ടീച്ചർ എന്നൊക്കെ പറഞ്ഞ് അമ്മ അനുനയിപ്പിക്കാൻ നോക്കുമ്പോൾ ആശാൻ വല്യ വായിലായി കരച്ചിൽ. അമ്മ ചോക്​ലേറ്റും ബിസ്ക്കറ്റുമൊക്കെ ഓഫർ ചെയ്തു നോക്കിയെങ്കിലും രക്ഷയില്ലായിരുന്നു. പിന്നെ അമ്മമ്മ വീട്ടിൽ പോകണം, അമ്മമ്മയെ കാണണം എന്നു പറഞ്ഞായി കരച്ചിൽ.

സ്‌കൂളിൽ പോകാതിരിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്ന കുഞ്ഞുങ്ങളുണ്ട്. വയറുവേദന, തലവേദന, ചെവിവേദന, പല്ലുവേദന എന്നുവേണ്ട എല്ലാ അസുഖങ്ങളും രാവിലെയായാൽ പുറത്തുവരും. പിന്നെ കരച്ചിലാണ്. പല്ലു തേയ്ക്കാനോ കുളിക്കാനോ ഒക്കെ മടി കാണിക്കും. എന്നാൽ ഇവരെയെല്ലാം കടത്തിവെട്ടിയിരിക്കുകയാണ് ഒരു കൊച്ചു കുസൃതി. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഈ വിഡിയോ.