യോഗ ചെയ്യുന്ന അച്ഛനെ വട്ടം ചുറ്റിച്ച് കുഞ്ഞാവ – വി‍ഡിയോ, Kid, Yoga, Yoga day, Viral Video, Social Media, Manorama Online

യോഗ ചെയ്യുന്ന അച്ഛനെ വട്ടം ചുറ്റിച്ച് കുഞ്ഞാവ – വി‍ഡിയോ

ഇത്രയും മനോഹരമായ ഒരു യോഗ ദിനാഘോഷം സ്വപ്നങ്ങളിൽ മാത്രം. ഒരു കുഞ്ഞാവയുടേയും യുവാവിന്റേയും യോഗ പ്രാക്ടീസ് വിഡിയോ വൈറലാകുകയാണ്. യോഗ മാറ്റുമായെത്തുന്ന യുവാവും ഒരു കുഞ്ഞാവയുമാണ് വിഡിയോയിൽ. ആദ്യം അയാളെ കൗതുക പൂർവം നോക്കി നിന്ന കുഞ്ഞാവ പിന്നെ തകർപ്പർ പ്രകടനമാണ് നടത്തിയത്. 'അവസാനം യോഗദിനം ആഘോഷിച്ചു' എന്ന കുറിപ്പോടെയാണ് ഈ അച്ഛന്റെയും മകളുടെയും ക്യൂട്ട് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

സൂര്യനമസ്ക്കാരം ചെയ്യുന്ന യുവാവിനെ ഇടംവലം തിരിയാൻ അനുവദിക്കാതെ വട്ടം ചുറ്റിക്കുന്ന കുഞ്ഞാവ സൈബർലോകത്ത് താരമാകുകയാണ്. അവസാനം ഒരു കുഞ്ഞു മാറ്റിൽ കുഞ്ഞാവയെ പിടിച്ചിരുത്തിയതും കക്ഷി അതങ്ങ് ചുരുട്ടാനായി ശ്രമം. അച്ഛൻ സൂര്യനമസ്ക്കാരം ചെയ്തു തീരാറായെന്നു മനസ്സിലായ കുഞ്ഞാവ പിന്നെ ചറപറേന്നാണ് യോഗ ചെയ്ത്. ഈ സൂപ്പർക്യൂട്ട് കുഞ്ഞാവയുടെ യോഗപരിശീലനത്തിന് ആരാധകരേറെയാണ്. അച്ഛനും കുഞ്ഞുമെന്നാണ് കരുതുന്നതെങ്കിലും ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.