>ഈ ബേബിക്ക് ഷമ്മിയെ ഇഷ്ടമായില്ല; പക്ഷേ ഈ ബേബിയെ ഫഹദിന് ഇഷ്ടമായി,  Kumbalangi nights, Fahadh Faasil, Viral Video, Manorama Online

ഈ ബേബിക്ക് ഷമ്മിയെ ഇഷ്ടമായില്ല; പക്ഷേ ഈ ബേബിയെ ഫഹദിന് ഇഷ്ടമായി

കുമ്പളങ്ങി നൈറ്റ്സിലെ സുന്ദരവില്ലന് ഇതിൽ കൂടുതൽ എന്ത് അവാർഡ് കിട്ടാനാ.. ഈ കുരുന്നിന്റെ വിഡിയോയാണ് ഷമ്മിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡ്.' ഷമ്മിയെ ഒഴിച്ച് എല്ലാവരേയും ഇഷ്ടമായിയെന്നാണ് ഈ കുഞ്ഞ് പറയുന്നത്. അതെന്തായെന്ന ചോദ്യത്തിന് അയാൾ എല്ലാവരുമായി വഴക്കുണ്ടാക്കുന്നതു കൊണ്ടാണെന്നാണ് ഈ മിടുക്കിയുടെ മറുപടി. ഫഹദ് ഫാസിൽ ഈ വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

ക്ലീന്‍ ഷേവ് ചെയ്തു, തേച്ചു മടക്കിയ ഷര്‍ട്ടുമിട്ട് ചുണ്ടിലൊരു ചിരിയും ഫിറ്റ് ചെയ്തു വന്ന ഷമ്മിയെ കണ്ട് ശരിക്കും വില്ലന്‍ തന്നെയാണോയെന്ന് പലവട്ടം സംശയം തോന്നിയിട്ടുണ്ടാകും. ഷമ്മിയുടെ ഭാവങ്ങൾക്കും ചിരിക്കും പിന്നിൽ എന്താണെന്ന് ഭാര്യ സിമിയെപ്പോലെ പ്രേക്ഷകരും ഒരുവേള കുഴങ്ങിയിട്ടുണ്ടാകും. ഇങ്ങനെയും ഒരു വില്ലനോ എന്ന തോന്നല്‍ കാഴ്ചക്കാരിലുണ്ടാക്കിയ ഷമ്മിക്ക് നൂറിൽ നൂറ് മാർക്കാണ് കാഴ്ചക്കാർ നൽകിയത്.

വില്ലത്തരം കാട്ടി നമ്മെ അത്ഭുതപ്പെടുത്തിയ ഫഹദിനുള്ള ഒരു കൈയ്യടി തന്നയാണീ വിഡിയോ. ഷമ്മി എന്ന വില്ലന് കിട്ടിയ ഏറ്റവും നല്ല കോപ്ലിമെന്റാണ് ഈ വിഡിയോയെന്നാണ് ആരാധകരും കമന്റ് ചെയ്തിരിക്കുന്നത്. 'അങ്ങനെ ഒന്നും പറയരുത് ബേബി മോളെ ഷമ്മി ഹീറോ ആ ഹീറോ' എന്നിങ്ങനെയുള്ള രസരകമായ കമന്റുകളുമുണ്ട് വിഡിയോയ്ക്ക്.