ഇടിമിന്നലിൽ പേടിച്ചരണ്ട് നായ, ആശ്വസിപ്പിച്ച് 'ഡയപ്പർ ഇട്ട ഹീറോ'; വിഡിയോ വൈറൽ, Kid comforts, Golden Retriever, dog during thunderstorm, viral video,. Manorama Online

ഇടിമിന്നലിൽ പേടിച്ചരണ്ട് നായ, ആശ്വസിപ്പിച്ച് 'ഡയപ്പർ ഇട്ട ഹീറോ'; വിഡിയോ വൈറൽ

പ്രകൃതിക്ഷോഭമുണ്ടാകുമ്പോൾ മൃഗങ്ങൾ സാധാരണ അസ്വസ്ഥരാകാറുണ്ട്, കൊടുങ്കാറ്റും ഇടിമിന്നലും പേമാരിയുമൊക്കെ ഇവയെ പരിഭ്രാന്തരാക്കും. ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ വീടുകളിലെ വളർത്തുമൃഗങ്ങളെ ശ്രദ്ധിച്ചാൻ അറിയാം അവയുടെ പരിഭ്രമവും പേടിയുമൊക്കെ. അത്തരത്തിൽ പേടിച്ചരണ്ട ഒരു നായയെ ആശ്വസിപ്പിക്കുന്ന ഒരു കുരുന്നിന്റെ വിഡിയോ വൈറലാകുകയാണ്.

ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായയാണ് ഇടിമിന്നലിന്റെ ശബ്ദം കേട്ട് പേടിച്ചരണ്ട് വാഷ്റൂമിന്റെ മൂലയിൽ പതുങ്ങിയിരുന്നത്. തന്റെ പ്രിയ നായയുടെ വിഷമത്തിൽ പങ്കുചേരുന്ന ഒരു കുരുന്നിന്റെ ഈ ക്യൂട്ട് വിഡിയോ വളരെപ്പെട്ടന്നാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

ഇടിയുടെ ശബ്ദം കേട്ട് പരിഭ്രാന്തനായി മൂലയിൽ പതുങ്ങിയിരിക്കുകയാണ് നായ. ഡയപ്പർ ഒക്കെയിട്ട കുരുന്ന് അതിന്റെ അരികിലിരുന്ന് കുഞ്ഞികൈകൾ കൊണ്ട് തഴുകുകയാണ്. ഇടയ്ക്കിടെ നായയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതും കാണാം. 'ഡയപ്പർ ഇട്ട ഹീറോ' എന്നാണ് സോഷ്യൽ മീഡിയ ഈ കുരുന്നിനെ വിശേഷിപ്പിച്ചത്. എന്തൊക്കെയോ ആശ്വാസവാക്കുകൾ പറയുന്നതും കേൾക്കാം. ആ കുഞ്ഞും നായയും തമ്മിലുള്ള നിരഞ്ഞ സ്നേഹത്തെ വാഴ്ത്തുകയാണ് ചിലർ. ഈ കുരുന്നിന്റെ ക്യൂട്ട് വിഡിയോയ്ക്കു താഴെ ലൈക്കുകളും കമന്റുകളും കൊണ്ട് നിറയുകയാണ്.