'പൊലീസുകാരുടെ ഡ്രസ്സ്‌ ഇട്ടു പോയാൽ നമ്മളെ അവർക്കു മനസിലാകില്ല'; ചിരി പടർത്തി വിഡിയോ, kid asking,  father to go out, police uiniform ,viral video  Corona,Lockdown, Covid 19, viral photos, Social media   <Manorama Online

'പൊലീസുകാരുടെ ഡ്രസ്സ്‌ ഇട്ടു പോയാൽ നമ്മളെ അവർക്കു മനസിലാകില്ല'; ചിരി പടർത്തി വിഡിയോ

കൊറോണ വ്യാപനം കാരണം വീട്ടിലിരുന്നു മടുത്ത ഒരു കുട്ടിക്കുറുമ്പിയുടെ വിഡിയോ ആണിത്. പുറത്തു പോകാൻ അച്ഛനെ കൂട്ടുപിടിക്കുന്ന ഈ മോളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. വീട്ടിൽ നിന്നും ഒന്നു പുറത്തിറങ്ങിക്കിട്ടാൻ അവസാനത്തെ അടവുമായി അച്ഛന്റെ അടുത്തെത്തിയതാണ് കക്ഷി.

കൊറോണ എന്താന്നെറിയാനാണ് ഈ കുറുമ്പിക്കു പുറത്തു പോകേണ്ടത്. മേലു കഴുകുന്ന കാര്യം പറഞ്ഞാണ് ഈ മോളുടെ വരവ്. അത് എന്തിനാണ് എന്ന അച്ഛൻ ചോദിക്കുന്നത് കേള്‍ക്കാം.'കൊറോണയാണെന്ന് അച്ഛനറിയില്ലേ പിന്നെന്തിനാ മേലു കഴുകുന്നേ, കുളിക്കുന്നേ എന്നൊക്കെ ചോദിക്കുന്നത്' എന്നായി ഈ കൊച്ചു മിടുക്കിയുടെ മറുചോദ്യം.

പുറത്തിറങ്ങിയാൽ പോലീസ് പിടിക്കും എന്നു അച്ഛൻ പറയുമ്പോ മകളുടെ പക്കൽ അതിനു ഒരു തകർപ്പൻ പരിഹാരവുമുണ്ട്. നമ്മൾ പൊലീസിന്റെ ഡ്രസ്സ്‌ വാങ്ങി അത് ഇട്ടുപോയാൽ പൊലീസുകാർക്കു നമ്മളെ മനസിലാകില്ലെന്നാണ് ഈ കാന്താരിയുടെ മറുപടി. കൊച്ചുപിള്ളേരാണെന്നൊന്നും പൊലീസിനു മനസിലാകില്ലെന്ന് വളരെ സീരിയസ് ആയാണ് ഈ മോളുടെ പറച്ചിൽ. അതേ പൊലീസുകാർക്കു ബുദ്ധിയില്ലല്ലോ എന്ന അച്ഛന്റെ മറുപടിയും ചിരി പടർത്തും..

Summary : Kd asking father to go out in police uiniform viral video

വിഡിയോ കാണാം