ആയ്റക്കുട്ടിക്കു മുന്നിൽ മുട്ടുമടക്കി യഷ് ; ഇത് ക്വാറന്റെന്‍ ആനുകൂല്യം ! ,Corona virus, pets Niranjan says, Covid 19, interview, viral video,, Kidsclub, Manorama Online

ആയ്റക്കുട്ടിക്കു മുന്നിൽ മുട്ടുമടക്കി യഷ് ; ഇത് ക്വാറന്റെന്‍ ആനുകൂല്യം !

കൊറോണക്കാലത്ത് അച്ഛനെ കൂടെ കളിക്കാൻ കിട്ടിയ സന്തോഷത്തിലാണ് ആയ്റ. കെജിഎഫ് താരം യഷ് പങ്കുവച്ച മകൾക്കൊപ്പമുള്ള ഒരു ക്യൂട്ട് വിഡിയോയാണിത്. അച്ഛനൊപ്പമിരുന്ന് ഭക്ഷണം കോരി വായിൽ വച്ചു കൊടുക്കുകയാണ് കുഞ്ഞ് ആയ്റ. എന്നാൽ യഷ് ആയ്റയ്ക്കു കൊടുക്കുന്ന ആഹാരം കഴിക്കാൻ കക്ഷി കൂട്ടാക്കുന്നേയില്ല യഷ് പല അടവുകളും പയറ്റി നോക്കിയെങ്കിലും അച്ഛനെ കഴിപ്പിക്കുന്നതല്ലാതെ ഒരു തരിപോലും മകൾ കഴിക്കുന്നില്ല.

ആയ്റ കോരിക്കൊടുക്കുന്ന ഭക്ഷണത്തിൽ പകുതിയും യഷിന്റെ ഉടുപ്പിൽ വീഴുന്നതും കാണാം. And i surrender...❤ P.S " Perks of home quarantine " my t'shirt doesn't agree though 😜Stay safe everyone 🤗 എന്നാണീ ഈ സൂപ്പർ ക്യൂട്ട് വിഡിയോയുടെ അടിക്കുറിപ്പ്.

യഷിന്റേയും രാധികയുടേയും കുഞ്ഞാവ ആയ്റ യഷ് സമൂഹമാധ്യമത്തിലും ആരാധകർക്കിടയിലും താരമാണ്. അച്ഛനേയും അമ്മയേയും പോലെ ആയ്റക്കുട്ടിയ്ക്കും നിറയെ ആരാധകരുണ്ട്. മകള്‍ ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ ആരാധകർക്കായി യഷും ഭാര്യ രാധികയും പങ്കുവയ്ക്കാറുണ്ട്. അപ്പോഴിതാ ആയ്റക്കുട്ടിയുടെ ഈ വിഡിയോയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു