താടി ഇല്ലാത്ത യഷ്, തിരിച്ചറിഞ്ഞ് ആയ്റ; ക്യൂട്ട് വിഡിയോ പങ്കുവച്ച് രാധിക, Kid, KGFstar, Yash, Radhika Pandit, Aayra yash, Viral video, Social Post,, Manorama Online

താടി ഇല്ലാത്ത യഷ്, തിരിച്ചറിഞ്ഞ് ആയ്റ; ക്യൂട്ട് വിഡിയോ പങ്കുവച്ച് രാധിക

കെജിഎഫ് താരം യഷിന്റെ കുഞ്ഞാവ ആയ്റയ്ക്ക് നിരവധി ആരാധകരാണുള്ളത്. മകള്‍ ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ ആരാധകർക്കായി യഷും ഭാര്യയും പങ്കുവയ്ക്കാറുണ്ട്. കന്നഡ സിനിമയിലെ പ്രിയ താരദമ്പതികളാണ് രാധിക പണ്ഡിറ്റും യഷും. കഴിഞ്ഞ വർഷമാണ് ഇവരുടെ ആദ്യത്തെ കൺമണിയായ ആയ്റ ജനിച്ചത്. ആയ്റക്കുട്ടിയുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുക പതിവാണ്.

ഇപ്പോഴിതാ ആയ്റക്കുട്ടിയുടെ ഒരു ക്യൂട്ട് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് താരം. രാധികയുടെയും യഷിന്റെയും വിവാഹ ചിത്രത്തിൽ നിന്നു അച്ഛന്റെ മുഖം തിരിച്ചറിയുന്ന ആയ്റയുടെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. താടി ഇല്ലാത്ത, പഴയ ലുക്കിലാണ് ചിത്രത്തിൽ യഷ്. ആയ്റ ജനിച്ച കാലം മുതൽ താടിയും മുടിയും നീട്ടിവളർത്തിയ ഗെറ്റപ്പിലാണ് യഷ്. എന്നാൽ കല്യാണ ചിത്രത്തിൽ മറ്റൊരു സ്റ്റൈലിലാണ് യഷ്. പക്ഷേ കുഞ്ഞ് ആയ്റയ്ക്ക് ഡാഡയെ തിരിച്ചറിയാൻ അത് ഒരു തടസമേ ആയിരുന്നില്ല. ചിത്രത്തിലെ യഷിനെ വളരെ പെട്ടെന്നു തന്നെ മകൾ തിരിച്ചറിഞ്ഞു. അടുത്ത കുഞ്ഞിനായി കാത്തിരിക്കുകയാണ് ആയ്റയുടെ അച്ഛനും അമ്മയും.