കുഞ്ഞിക്കാത് കുത്തി; യഷിന്റെ കണ്ണു നിറഞ്ഞെന്ന് രാധിക!, KHF star, Yash, Radhika, Daughter, Viral Post, Ears pierced, Manorama Online

കുഞ്ഞിക്കാത് കുത്തി; യഷിന്റെ കണ്ണു നിറഞ്ഞെന്ന് രാധിക!

കെജിഎഫ് താരം യഷിന്റെ കുഞ്ഞാവ ആയ്റ യഷ് സമൂഹമാധ്യമത്തിലും ആരാധകർക്കിടയിലും താരമാണ്. മകള്‍ ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ ആരാധകർക്കായി യഷും ഭാര്യയും പങ്കുവയ്ക്കാറുണ്ട്. കുഞ്ഞാവയ്ക്ക് പേരിടാൻ പോലും ആരാധകർക്ക് ഇവർ അവസരം നൽകയിരുന്നു.

ഇപ്പോൾ ആയ്റുടെ കാത് കുത്തിയ വിശേഷവും ചിത്രവുമായെത്തിയിരിക്കുകയാണ് യഷിന്റെ ഭാര്യ രാധിക. കാതുകുത്തിയപ്പോൾ മകളുടെ വേദന കണ്ട് യഷും കരയുകയായിരുന്നെന്നും, മാതാപിതാക്കളെന്ന നിലയിൽ ഏറ്റവും വിഷമം നിറഞ്ഞ കാര്യമായിരുന്നെന്നും രാധിക കുറിച്ചു. കുഞ്ഞിന്റെ കരച്ചിൽ കണ്ട് തങ്ങളുടെ ഹൃദയം തകർന്നുവെന്നും രാധിക, റോക്കിങ് സ്റ്റാറിന്റെ കണ്ണു നിറയുന്നത് താൻ ആദ്യമായി കണ്ടുവെന്നും അവർ തമ്മിലുള്ള ബന്ധം വിലമതിക്കാനാകാത്തതാണെന്ന് തനിക്കു മനസിലായെന്നും അച്ഛനും മകളും ഇപ്പോൾ സുഖമായിരിക്കുന്നു രാധിക ചിത്രത്തോടൊപ്പം കുറിച്ചു.

മുൻപ് മകൾക്കൊപ്പമുള്ള ഒരു മനോഹര ചിത്രം താരം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. കെജിഎഫിലെ ഒരു ഹിറ്റ് ഡയലോഗിനെ അനുസ്മരിപ്പിക്കുന്ന ക്യാപ്ഷൻ സഹിതമാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ആയ്റയും അച്ഛനും കലിപ്പ് ലുക്കിൽ നിൽക്കുന്ന ഈ ചിത്രം സൂപ്പർക്യൂട്ടായിരുന്നു..

2018 ഡിസംബറിലാണ് യഷിനും രാധികയ്ക്കും മകള്‍ ജനിച്ചത്. അടുത്ത കുഞ്ഞിനായി കാത്തിരിക്കുകയാണ് ആയ്റയുടെ അച്ഛനും അമ്മയും. ടെലിവിഷന്‍ പരമ്പരയായ നന്ദഗോകുലിന്റെ സെറ്റില്‍ വച്ചാണ് യഷും രാധികയും കണ്ടുമുട്ടുന്നത്. 2016ല്‍ ഇരുവരും വിവാഹിതരായി. 2008ല്‍ പുറത്തിറങ്ങിയ മൊഗ്ഗിന മനസു എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.