മകന്റെ ചിത്രം ആദ്യമായി പങ്കുവച്ച് കെജിഎഫ് താരം യഷ് !, KGF star yash, Radhika, New year, wish, Viral Post Viral Post, Viral Post, Manorama Online

മകന്റെ ചിത്രം ആദ്യമായി പങ്കുവച്ച് കെജിഎഫ് താരം യഷ് !

കെജിഎഫ് താരം യഷിനും ഭാര്യ രാധികയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നിട്ട് അധികനാളായില്ല. കുഞ്ഞാവയുടെ ഒരു ഫോട്ടോയ്ക്കായി ആരാധകർ കാത്തിരിക്കുകയായിരുന്നു. സാധാരണ മൂത്തമകൾ ആയ്റയുടെ വിശേഷങ്ങളും വിഡിയോയുമൊക്കെ ഇവർ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ മകൻ ജനിച്ച വിശേഷം ആരാധകരെ അറിയിച്ചതല്ലാതെ ചിത്രങ്ങളൊന്നും പങ്കുവച്ചിരുന്നില്ല.

ആരാധകർക്കുള്ള പുതുവത്സര സമ്മാനമായി രാധിക കുഞ്ഞാവയുമൊത്തുള്ള ഒരു കുടുംബചിത്രം സമൂഹമാധ്യമത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുകയാണ്. എല്ലാവർക്കും പുതുവത്സരാശംസകളും നേർന്നിട്ടുണ്ട് ഈ താരകുടുംബം. കൂടാതെ ക്രിസ്മസ് ട്രീ ഒരുക്കാൻ അമ്മയെ സഹായിക്കുന്ന ആയ്റക്കുട്ടിയുടെ ഒരു മനോഹരമായ ചിത്രവുമുണ്ട്.

ആയ്റ ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ ആരാധകർക്കായി യഷും ഭാര്യയും പങ്കുവയ്ക്കാറുണ്ട്. ആയ്റയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും രാധിക തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. അതുപോലെ കുഞ്ഞാവയുടെ ചിത്രങ്ങൾക്കും വിശേങ്ങൾക്കുമായി കാത്തിരിക്കുകയാണ് ആരാധകർ.