യഷിന് പിറന്നാൾ; കേക്ക് ഉണ്ടാക്കി ആയ്റയും അമ്മയും; വിഡിയോ വൈറൽ, KGF star, yash, birthday, radhika, daughter, makes,, cake, video , Viral Post,, Manorama Online

യഷിന് പിറന്നാൾ; കേക്ക് ഉണ്ടാക്കി ആയ്റയും അമ്മയും; വിഡിയോ വൈറൽ

കെജിഎഫ് താരം യഷിന്റെ കുഞ്ഞാവ ആയ്റ യഷ് സമൂഹമാധ്യമത്തിലും ആരാധകർക്കിടയിലും താരമാണ്. അച്ഛനേയും അമ്മയേയും പോലെ ആയ്റക്കുട്ടിയ്ക്കും നിറയെ ആരാധകരുണ്ട്. മകള്‍ ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ ആരാധകർക്കായി യഷും ഭാര്യയും പങ്കുവയ്ക്കാറുണ്ട്. ആയ്റയുടെ ഒന്നാം പിറന്നാൾ കഴിഞ്ഞ മാസം കെങ്കേമമായാണ് കുടുംബം ആഘോഷിച്ചത്.

ഇപ്പോഴിതാ അച്ഛന്റെ പിറന്നാളിന് കേക്ക് ഉണ്ടാക്കാൻ അമ്മയെ സഹായിക്കുന്ന ആയ്റയുടെ വിഡിയോ ശ്രദ്ധേയമാകുകയാണ്. കേക്കിന്റെ കൂട്ട് മിക്സ് ചെയ്യാനും ഇളക്കാനുമൊക്കെ കുഞ്ഞികൈ കൊണ്ട് സഹായിക്കുകയാണ് ഈ മാലാഖക്കുട്ടി. എല്ലാ വർഷവും പിറന്നാളിന് കേക്ക് ഉണ്ടാക്കുമെങ്കിലും ഇത്തവണ ഒരു കുട്ടി ഷെഫിനെ കൂട്ടിന് കിട്ടിയിരിക്കുകയാണെന്ന് രാധിക പറയുന്നു.

കേക്കുണ്ടാക്കുന്നതിനിടയിൽ കുറച്ചൊക്കെ അകത്താക്കുന്നുമുണ്ട് കക്ഷി. ഡാഡയ്ക്ക് ഹാപ്പി ബർത്ത് ഡേ ആശംസിക്കാൻ രാധിക പറയുന്നുണ്ടെങ്കിലും ക്രീം അകത്താക്കുന്നതിലാണ് ആയ്റക്കുട്ടിയുടെ ശ്രദ്ധ മുഴുവൻ. യഷിന് ഈ കേക്ക് കിട്ടുമോ എന്ന്് യാതൊരു ഉറപ്പുമില്ലെന്നും രാധിക. ഏതായാവും ഈ കുറുമ്പിക്കുട്ടിയുടെ വിഡിയോ വൈറലാകുകയാണ്.