'എന്നാലും ഡാഡ്, ഇങ്ങനെ മൊട്ട അടിക്കണ്ടായിരുന്നു'; കലിപ്പ് ലുക്കിൽ യഷിന്റെ ആയ്റ, KGF star Yash,  Radhika share photo with daughter Ayra, social media post, Kidsclub  Manorama Online

'എന്നാലും ഡാഡ്, ഇങ്ങനെ മൊട്ട അടിക്കണ്ടായിരുന്നു'; കലിപ്പ് ലുക്കിൽ യഷിന്റെ ആയ്റ

കെജിഎഫ് താരം യഷിന്റെ കുഞ്ഞാവ ആയ്റ യഷ് സമൂഹമാധ്യമത്തിലും ആരാധകർക്കിടയിലും താരമാണ്. അച്ഛനേയും അമ്മയേയും പോലെ ആയ്റക്കുട്ടിയ്ക്കും നിറയെ ആരാധകരുണ്ട്. മകള്‍ ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ ആരാധകർക്കായി യഷും ഭാര്യ രാധികയും പങ്കുവയ്ക്കാറുണ്ട്. അപ്പോഴിതാ ആയ്റക്കുട്ടിയുടെ ഒരു ക്യൂട്ട് ചിത്രമാണ് യഷ് പങ്കുവച്ചിരിക്കുന്നത്. തലമൊട്ടയടിച്ച ആയ്റയെ എടുത്തുകൊണ്ടു നിൽക്കുകയാണ് യഷ്. ചിത്രത്തിന്റെ അടിക്കുറിപ്പാണ് ക്ലാസ്, ' ഡാഡ് ഇത് വേനൽക്കാലമാണെന്ന് അറിയാം, പക്ഷേ ഇത് സമ്മർ കട്ട് അല്ലെന്ന് എനിക്കുറപ്പാണ്.' ആയ്റക്കുട്ടി അച്ഛനോട് തന്നെ മൊട്ടയടിച്ചതിലുള്ള പരിഭവം പറയുകയാണത്രേ.

തല മൊട്ടയടിച്ച ആയ്റയ്ക്കൊപ്പമുള്ള ഒരു ചിത്രം രാധിയും പോസ്റ്റ് ചെയതിട്ടുണ്ട്. "Mr and Mrs Yash... With a totally kissable head in between." എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്. മുടിവെട്ടുമ്പോൾ അടങ്ങിയിരുന്നു ആയ്റ തങ്ങളെ ആശ്ചര്യപ്പെടുത്തിയെന്നും രാധിക കുറിച്ചു.

യഷിനും ഭാര്യ രാധികയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നിട്ട് അധികനാളായില്ല. കുഞ്ഞാവയുടെ ഒരു ഫോട്ടോയ്ക്കായി ആരാധകർ കാത്തിരിക്കുകയാണ്. സാധാരണ മൂത്തമകൾ ആയ്റയുടെ വിശേഷങ്ങളും വിഡിയോയുമൊക്കെ ഇവർ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ മകൻ ജനിച്ച വിശേഷം ആരാധകരെ അറിയിച്ചതല്ലാതെ ചിത്രങ്ങളൊന്നും പങ്കുവച്ചിരുന്നില്ല.