സുരക്ഷയുടെ കരങ്ങളായ്, ദുരിതാശ്വാസ ക്യാംപിലെ ഹൃദ്യദൃശ്യം; വിഡിയോ, Flood relief camp,Police, Baby Social Media, Viral Post, Manorama Online

സുരക്ഷയുടെ കരങ്ങളായ്, ദുരിതാശ്വാസ ക്യാംപിലെ ഹൃദ്യദൃശ്യം; വിഡിയോ

അമ്മ വിളിച്ചിട്ടും പൊലീസ് മാമന്റെ കയ്യൽ നിന്നു പോകാൻ കൂട്ടാക്കാത്ത ഒരു കുഞ്ഞാവയുടെ വിഡിയോയാണിത്. കേരളാ പോലീസിന്റെ പേജിൽ പങ്കിവച്ചിരിക്കുന്ന വിഡിയോ ഇപ്പോള്‍ വൈറലാണ്. സുരക്ഷയുടെ കരങ്ങളായ് ... കേരളാ പോലീസ് എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിരവധിപ്പേരാണ് ആ പൊലീസ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. 'കുരുന്നിന് അറിയാം,സുരക്ഷിതമാണ് ആ കൈകൾ എന്ന്.കേരള പോലീസ്' , 'മാമൻമാരുടെ കൈയിൽ എല്ലാരും സുരക്ഷിതർ ആണ് അഭിമാനം കേരള പോലീസ്' , 'ഒന്നും മനസ്സിലാക്കാനുള്ള പ്രായമായില്ലെങ്കിലും ഇന്ന് അമ്മയെയും അച്ഛനെയും പോലെ സുരക്ഷ തിരിച്ചറിഞ്ഞുകാണും ആ വാവ... പെരുത്തിഷ്ടം... വാവയെയും, വാവയുടെ പോലീസ് മാമനെയും... എന്നിങ്ങനെ ധാരാളം കമന്റുകളാണ് വിഡിയോയ്ക്ക് താഴെ

അതിജീവിക്കാൻ കരുത്ത് പകരുന്ന ഒട്ടേറെ കാഴ്ചകൾക്ക് ദിവസങ്ങളായി കേരളം സാക്ഷ്യം വഹിക്കുകയാണ്. നൗഷാദും തിരുവനന്തപുരം മേയറും അവിടുത്തെ ജനങ്ങളും ഒക്കെ മലയാളിക്ക് പകരുന്നത് ഒപ്പമുണ്ടെന്ന ഉൗർജമാണ്. ഇതിനൊപ്പം ഹൃദ്യമായ ഈ വിഡിയോയും. ‘കുഞ്ഞിന് എന്ത് കാക്കി.. അതു നക്ഷത്രങ്ങൾ തിളങ്ങുന്ന കാക്കി..’ സുരക്ഷയുടെ കരങ്ങളിൽ അവൾ ചേർത്തുപിടിച്ചിരിക്കുകയാണ്.

ദുരിതാശ്വാസക്യാംപിൽ നിന്നുള്ള വിഡിയോയാണിത്. പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നും അമ്മയുടെ അടുത്തേക്ക് പോകാൻ പോലും കുഞ്ഞ് തയാറാവുന്നില്ല.