മകനുവേണ്ടി കരീഷ്മയും സഞ്ജയും ഒന്നിച്ചു; ആശംസകളുമായി സഞ്ജയിന്റെ ഭാര്യയും,  Karisma Kapoor Khan, Kiaan, Sanjay, Manorama Online

മകനുവേണ്ടി കരീഷ്മയും സഞ്ജയും ഒന്നിച്ചു; ആശംസകളുമായി സഞ്ജയിന്റെ ഭാര്യയും

മകന്റെ പിറന്നാള്‍ ദിനത്തിൽ പിണക്കങ്ങളെല്ലാം മാറ്റി വച്ച് കരീഷ്മയും സഞ്ജയ് കപൂറും ഒത്തുകൂടി. മകൻ കിയാന്റെ ഒൻപതാം പിറന്നാളാണ് ഇരുവരും ചേർന്ന് ആഘോഷമാക്കിയത്. കരീഷ്മയുടേയും സഞ്ജയ് കപൂറിന്റേയും വിവാഹവും വിവാഹമോചനവുമെല്ലാം പതിവുപോലെ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. കിയാൻ രാജ് എന്ന മകനും സമൈറ എന്ന പന്ത്രണ്ടുകാരി മകളുമാണ് ഇരുവർക്കുമുള്ളത്.

വിവാഹമോചന ശേഷം കുട്ടികൾ അമ്മയ്ക്കൊപ്പമായിരുന്നു. എങ്കിലും വിശേഷ അവസരങ്ങളിലെല്ലാം ഇവർ ഒത്തുകൂടും. ഇപ്പോഴിതാ കിയാന്റെ ഒൻപതാം പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. മുബൈയിലെ ഒരു പ്രമുഖ പബ്ബിലായിരുന്നു കിയാന്റെ പിറന്നാള്‍ ആഘോഷം. കരീനയും മക്കളും പാർട്ടിക്കായി എത്തുന്നതിന്റെ ചിത്രങ്ങളാണിവ. നിറഞ്ഞ ചിരിയോടെ സഞ്ജയ്​ എത്തുന്ന ചിത്രങ്ങളുമുണ്ട്. പിറന്നാൾ പാർട്ടക്ക് കരീനയുടെ മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളുമെല്ലാം എത്തിയിരുന്നു.

കിയാന്റെ ഒൻപതാം പിറന്നാളിന്റെ മറ്റൊരു പ്രത്യകതയായിരുന്നു ശ്രദ്ധേയം. സഞ്ജയ്​യുടെ ഭാര്യ പ്രിയ സച്ദേവ് കിയാനായി കുറിച്ച സമൂഹമാധ്യമത്തിലെ കുറിപ്പാണ് മനോഹരം. "Happy Birthday Kiaan You are the apple of our eye... We love you loads wishing you a beautiful birthday. May God bless you always and forever!" എന്നായിരുന്ന പ്രിയയുടെ ആശംസ.

Summary: Karisma Kapoor Khan, Kiaan, Sanjay