ഈ കൊച്ചുരാജകുമാരനെ വഷളാക്കുന്നത് കരീനയോ?, Kareena, Saif, Taimur, Children, Manorama Online

ഈ കൊച്ചുരാജകുമാരനെ വഷളാക്കുന്നത് കരീനയോ?

ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചിത്രമെടുക്കപ്പെടുന്ന കുട്ടി ആരാണെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ... തൈമൂർ അലി ഖാൻ. അച്ഛനും അമ്മയ്ക്കുമൊപ്പം താരങ്ങളുടെ കുട്ടികളും കുട്ടിത്താരങ്ങളാകാറുണ്ട്. പക്ഷേ തൈമൂറിനോളം മാധ്യമശ്രദ്ധ കിട്ടുന്ന മറ്റ് കുട്ടികളുണ്ടോയെന്ന കാര്യം സംശയമാണ്. പക്ഷേ മകനു ചുറ്റുമുള്ള ഈ പാപ്പരാസികളുടെ കറക്കം ഈയിടെയായി അച്ഛൻ സെയ്ഫ് അലി ഖാനും അമ്മ കരീനയ്ക്കും അത്ര പിടിക്കുന്നില്ല. കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ വച്ച് സെയ്ഫ് അത് പരസ്യമായി പറയുകയും ചെയ്തിരുന്നു. ക്യാമറകളുടെ വെളിച്ചം കുഞ്ഞികണ്ണുകൾക്ക് ദോഷകരമാണെന്നും സെയ്ഫ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ, പാപ്പരാസികള്‍ മകനെ ഇങ്ങനെ പിന്തുടരുന്നതിലുള്ള ആശങ്കയും അസ്വസ്ഥതയും പ്രകടിപ്പിച്ചിരിക്കുകയാണ് കരീന കപൂർ. തൈമൂറിനു പിന്നാലെയുള്ള ക്യാമറാക്കണ്ണുകളുടെ ഈ കറക്കം തന്നെ ഭയപ്പെടുത്തുന്നുവെന്ന് കരീന തുറന്നു പറയുന്നു. ഒരഭിമുഖത്തിലാണ് മകന്റെ എല്ലാ ചലനങ്ങളും ഒപ്പിയെടുക്കുന്ന, നിരന്തരം പിന്തുടരുന്ന ക്യാമറകൾ തന്നെ വല്ലാതെ ഭയപ്പെടുത്തിയിരിക്കുന്നു എന്നു കരീന വെളിപ്പെടുത്തിയത്

ഇതാ തൈമൂറിനെ കുറിച്ചുള്ള പുത്തൻ വിശേഷം പങ്കുവച്ചിരിക്കുകയാണ് കരീന. വളരെ വികൃതിയായ കുട്ടിയാണ് രണ്ടര വയസ്സുകാരനായ തൈമൂർ. മകനെ വളർത്തി വഷളാക്കുന്നത് കരീനയാണെന്നാണ് സെയ്ഫിന്റെ പരാതി. മകനെ അച്ചടക്കം പഠിപ്പിക്കേണ്ടതെങ്ങനെയാണെന്ന് കരീനയ്ക്ക് അറിയില്ലെന്നും സെയ്ഫ് പറയുമത്രേ.

എങ്കിലും തന്നേക്കാളും തൈമൂറിനു വേണ്ടി സെയ്ഫ് സമയം ചെലവഴിക്കുന്നത് കാണുമ്പോൾ സന്തോഷവും അത്ഭുതവും തോന്നാറുണ്ടെന്നും കരീന. 2016 ഡിസംബർ 20 നാണ് സെയ്ഫ്- കരീന ദമ്പതികൾക്ക് തൈമൂർ പിറക്കുന്നത്.