>തൈമൂർ രൺവീറിനേക്കാള്‍ സ്റ്റൈലിഷ്; കരീന, Nanny, Ceiling collapses, Crib,Viral Video, Manorama Online

തൈമൂർ രൺവീറിനേക്കാള്‍ സ്റ്റൈലിഷ്; കരീന

കരീന കപൂറിന്റെ ഫാഷൻ സെന്‍സും സ്റ്റെലും സീറോ സൈസ് ഫിഗറുമൊക്കെ എല്ലാവരും അസൂയയോടെ നോക്കുന്ന കാര്യങ്ങളാണ്. കരീനയെപ്പോലെ സ്റ്റൈലായി നടക്കാൻ ആഗ്രഹിക്കാത്ത പെൺകുട്ടികളുണ്ടാകില്ല. എയർപോർട്ടിലായാലും ജിമ്മിലായാലും പാട്ടിയിലായാലും കരീനയ്ക്ക് സ്വന്തമായ സ്റ്റൈലുകളുണ്ട്. അതുകൊണ്ടാണല്ലോ കരീനയെ 2019 ലെ ഏറ്റവും സ്റ്റൈലിഷ് വനിത എന്ന പട്ടം തേടിയെത്തിയത്.

ഇന്ത്യയിലെ ഏറ്റവും സ്റ്റൈലിഷായ സ്ത്രീ എന്ന അവാർഡാണ് കരീന സ്വന്തമാക്കിയത്. എന്നാൽ ഈ അവാർഡ് സ്വീകരിച്ചുകൊണ്ട് കരീന പറഞ്ഞ വാക്കുകൾ വളരെപ്പെട്ടെന്ന് ശ്രദ്ധേയമായി. തന്റെ മകൻ തൈമൂറിന് വേണ്ടിയാണ് ഈ അവാർഡ് സ്വീകരിക്കുന്നതെന്നും താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സ്റ്റൈലിഷ് ആയയാൾ തൈമൂറാണെന്നും കരീന പറഞ്ഞു. മാത്രമല്ല തൈമൂർ തീർച്ചയായും രൺവീറിനേക്കാളും സ്റ്റൈലിഷ് ആണെന്നും കരീന പറയുന്നു.

അമ്മയെപ്പോലെ തന്നെ നല്ല കിടിലൻ സ്റ്റൈലിൽ തന്നെയാണ് തൈമൂറിനെ കാണാറ്. മുന്‍പൊരിക്കൽ തൈമൂറിന്റെ ഡ്രസ്സിങ് സ്റ്റെലും രൺവീറിന്റേതുമായി താരതമ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ ചർച്ചകളുണ്ടായിരുന്നു. അന്ന് ആരാധകർ തൈമൂറിനൊപ്പമായിരുന്നു.