'ആരാണ് തൈമൂറിന്റെ ഈ കർബൺ കോപ്പി?; ചിത്രങ്ങളുമായി കരീന !Kareena Kapoor, Saif, Taimur, Kidsclub, Manorama Online

ആരാണ് തൈമൂറിന്റെ ഈ കാർബൺ കോപ്പി?; ചിത്രങ്ങളുമായി കരീന !

താരദമ്പതികളായ കരീനയുടെയും സെയ്ഫിന്റേയും പൊന്നോമന പുത്രൻ തൈമൂർ അലി ഖാൻ ഒരു തരംഗമാണ്. അതുപോലെതന്നെ ഈ കുട്ടി നവാബ് സോഷ്യൽ മീഡിയയുടേയും പ്രിയതാരമാണ്. തൈമൂർ എങ്ങോട്ട് തിരിഞ്ഞാലും ആരാധകരും പാപ്പരാസികളും പുറകെക്കാണും. കുഞ്ഞ് തൈമൂറിന് നിരവധി ആരാധകരുമുണ്ട്.

കഴിഞ്ഞ ദിവസം കരീന പങ്കുവച്ച രണ്ടു ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സെയ്ഫ് തൈമൂറിന്റെ പ്രായത്തിലുള്ളപ്പോഴത്തെ ഒരു ചിത്രവും തൈമൂറിന്റെ ഒരു ചിത്രവും കരീന പോസ്റ്റ് ചെയ്തുകൊണ്ട് ഇത് തൈമൂറാണോ? അതോ സെയ്ഫ് ആണോ എന്നാണ് കരീന ആരാധകരോടായി ചോദിക്കുന്നത്. എന്നാൽ ഇതിൽ രണ്ടുപേരും ഒരേ പോലെയാണ് എന്നാണ് ആരാധകരുടെ കമന്റുകൾ. തൈമൂർ അച്ഛന്റെ കാർബൺ കോപ്പിയാണെന്നും രണ്ടു പേരെയും തമ്മിൽ തിരിച്ചറിയാനാകുന്നില്ലെന്നും ആരാധകർ പറയുന്നു.

ഇത് ഇരട്ടകൾ ആണോ എന്ന ചോദ്യവുമായും ചിലരെത്തി. സെയ്ഫിന്റെ അതേ മുഖവുമായിരിക്കുന്ന തൈമൂറിന്റെ ഹെയ്ർസ്റ്റെൽ പോലും അച്ഛന്റേതു പോലെ തന്നെയാണ്. ഏതായാലും അച്ഛന്റേയും മകന്റേയും ഈ ക്യൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.