തൈമൂറിനൊപ്പം താരമായി സാവത്രിയും; ഈ സൂപ്പർ ആയക്ക് എത്ര പണം നൽകാനും കരീന റെഡി, Kareena Kapoor Khan, Taimur Ali Khan, Nanny, Salary, Manorama Online

തൈമൂറിനൊപ്പം താരമായി സാവത്രിയും; ഈ സൂപ്പർ ആയക്ക് എത്ര പണം നൽകാനും കരീന റെഡി

കരീനയുടേയും സെയ്ഫിന്റേയും പൊന്നോമന പുത്രൻ തൈമൂർ സോഷ്യൽ മീഡിയയുടെ പ്രിയ താരമാണ്. ജനിച്ച അന്ന് മുതൽ ഒരു കൊച്ചുരാജകുമാരനെപ്പോലെയാണ് കക്ഷിയുടെ ജീവിതം. ഈ കുഞ്ഞു പട്ടൗഡിക്ക് കരീനയേയും സെയ്ഫിനേയുംകാൾ ആരാധകരുണ്ടെന്നാണ് പറയപ്പെടുന്നത്. എങ്ങോട്ട് പോയാലും തൈമൂറിനൊപ്പം കാണുന്ന ഒരാളാണ് സാവിത്രി, തൈമൂറിന്റെ പ്രിയ നാനി. കരീനയ്ക്കൊപ്പമോ സെയ്ഫിനൊപ്പമോ കാണുന്നതിനേക്കാളേറെ ഈ നാനിക്കൊപ്പമാണ് തൈമൂറിനെ നാം കാണാറ്.

കുഞ്ഞിന്റെ സകലകാര്യങ്ങളും നോക്കുന്ന പ്രിയപ്പട്ടെ നാനി സാവിത്രിയാണ് പലപ്പോഴും തൈമൂറിന് കൂട്ട്. തൈമൂറിനെ ജിമ്മിലും പ്ലേസ്ക്കൂളിലുമൊക്കെ കൊണ്ടുവിടുന്നതും തിരികെ കൊണ്ടുവരുന്നതുമൊക്കെ സാവിത്രിയാണ്. പലപ്പോഴും നാനിയുടെ ഒക്കത്തിരുന്നു വരുന്ന തൈമൂറിനെയാണ് ആരാധകർക്ക് കാണാൻ കഴിയുന്നത്. കരീനയുടെ അച്ഛൻ രൺധീർ കപൂർ ഒരിക്കൽ പറഞ്ഞതുപോലെ മാധ്യമങ്ങൾ സാവിത്രിയെയും അങ്ങ് സ്റ്റാറാക്കി. എപ്പോഴും തൈമൂറിനൊപ്പം കാണുന്നതു കൊണ്ട് മിക്ക ചിത്രങ്ങളിലും സാവിത്രിയും കാണും. ഈ നാനിയുടെ മാസശമ്പളം കഴിഞ്ഞയിടെ വാർത്തയിൽ ഇടം പിടിച്ചിരുന്നു.

ഒരു മാസം ഒന്നരലക്ഷം രൂപയാണത്രേ ഈ നാനിയും ശമ്പളം. അധിക ജോലിചെയ്യുന്ന മാസങ്ങളിൽ അത് ഒന്നേമുക്കാൽ ലക്ഷം കവിയുമത്രേ. സെയ്ഫ്-കരീന കുടുംബത്തിലെ അടുത്ത വൃത്തങ്ങളായിരുന്നു അത് അറിയിച്ചത്. ഇതുവരെ ഈ വാർത്തയോട് കരീനയോ സെയ്ഫോ പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇത് ശരിവയ്ക്കുന്ന പ്രതികരണം കരീനയിൽ നിന്നും ഉണ്ടായിരിക്കുകയാണ്.

ഒരു ചാറ്റ് ഷോയിൽ നാനിയുടെ ശമ്പളത്തെ കുറിച്ച് അർബ്ബാസ് ഖാന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് കരീന ഇത് സൂചിപ്പിച്ചത്. കുഞ്ഞിന്റെ സന്തോഷവും സുരക്ഷിതത്വവുമാണ് തനിക്ക് വലുതെന്നും. അതിനായി എത്ര ചെലവാക്കുന്നുവെന്നത് കണക്കാക്കില്ലെന്നും കരീന പറയുന്നു. തൈമൂർ സന്തോഷവാനും നാനിയുടെ കൈകളിൽ സുരക്ഷിതനുമാണ്. അതിന് വിലയിടാനാകില്ല. കരീനയുടെ ഈ വാക്കുകളിൽ തൈമൂറിന്റെ സന്തോഷത്തിനും സുരക്ഷയ്ക്കുമായി എത്ര പണം ചെലവാലാക്കാനും അവർ തയ്യാറാണെന്ന് വ്യക്തമാണ്.

ഇതു കൂടാതെ തൈമൂറിനൊപ്പം ലോകം മുഴുവൻ ചുറ്റിക്കറങ്ങാനുമുള്ള ഭാഗ്യം നാനിക്കുണ്ട്. ഈ കുടുംബം എവിടെപ്പോയാലും സാവിത്രിയും ഒപ്പം കാണും. ആ ചിലവും വഹിക്കുന്നത് തൈമൂറിന്റെ അച്ഛനുമ്മയുമാണ്. ഈ പ്രശസ്തിമൂലം സാവിത്രിക്ക് സമൂഹമാധ്യമങ്ങളിൽ ഫാൻസ് പേജുകൾ തന്നെയുണ്ടത്രേ.

Summary: Kareena Kapoor Khan, Taimur Ali Khan, Nanny