>തൈമൂർ പട്ടിണി കിടക്കുകയല്ല; ട്രോളുകൾക്കെതിരെ കരീന, Taimur Ali Khan, Kareena Kapoor, Saif Ali Khan, Manorama Online

തൈമൂർ പട്ടിണി കിടക്കുകയല്ല; ട്രോളുകൾക്കെതിരെ കരീന

തൈമൂർ എവിടെ പോകുന്നു, എന്ത് ധരിക്കുന്നു, എങ്ങനെ ചിരിക്കുന്നു, എന്നിങ്ങനെ കരീന–സെയ്‍ഫ് ‌ ദമ്പതികളുടെ മകന്റെ ഓരോ കാര്യങ്ങളും നോക്കി നടപ്പാണ് പാപ്പരാസികൾ. സമൂഹമാധ്യമങ്ങളിലെയും വാര്‍ത്തകളിലെയും താരമാണ് കരീന–സെയ്‍ഫ് അലി ഖാൻ ദമ്പതികളുടെ മകൻ തൈമൂർ അലി ഖാൻ. പക്ഷേ കുഞ്ഞിനെ നന്നായി നോക്കാത്ത അമ്മയാണ് കരീന എന്ന ആക്ഷേപം കേൾക്കാൻ തുടങ്ങിയിട്ട് ഏറെ നാളായിരുന്നു.

മകനെ നോക്കാത്ത അമ്മയാണ് കരീനയെന്നും കുഞ്ഞിനെ പട്ടിണിക്കിടുകയാണെന്നും സമൂഹമാധ്യമങ്ങളിൽ വിമര്‍ശനങ്ങളുയർന്ന പശ്ചാത്തലത്തിൽ അവയോട് പ്രതികരിച്ചിരിക്കുകയാണ് കരീന. ഒരു ടെലിവിഷൻ പരിപാടിക്കിടെയാണ് കരീന വിമർശനങ്ങളോട് പ്രതികരിച്ചത്. പാപ്പരാസികൾ തൈമൂറിന്റെ പിന്നാല ഇങ്ങനെ നടക്കുന്നതിനെതിരെ കരീന മുൻപും പ്രതികരിച്ചിരുന്നു

അവന്‍ പട്ടിണി കിടക്കുകയൊന്നുമല്ല. സത്യത്തില്‍ അവന്‍ കുറച്ചേറെ ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അവനിപ്പോൾ നന്നായി തടിക്കാൻ തുടങ്ങിയിട്ടുണ്ട്'', കരീന പറഞ്ഞു. തൈമൂറിനെപ്പറ്റി ഇത്തരം വാർത്തകൾ കൊടുക്കുന്ന പാപ്പരാസികളെയും താരം വിമർശിച്ചു. എന്താണ് ഈ മാധ്യമങ്ങള്‍ ചെയ്യുന്നത്? തൈമൂർ എന്താണ് കഴിക്കുന്നത്, എവിടെയാണ് പോകുന്നത്, ഇങ്ങനെ മാധ്യമങ്ങള്‍ അവനെ വിടാതെ പിന്തുടരുകയാണ്. വല്ലപ്പോഴും ആണെങ്കില്‍ കുഴപ്പമില്ല, പക്ഷേ എന്നും ഇങ്ങനെ ആണെങ്കിലോ അവന് വെറും രണ്ട് വയസേ ആയിട്ടുള്ളൂ, കരീന കൂട്ടിച്ചേര്‍ത്തു.

Summary: Taimur Ali Khan, Kareena Kapoor, Saif Ali Khan