യഷിന്റെ വർക്കൗട്ട് ഇങ്ങനെ; സൂപ്പർ താരത്തിന്റെ തോളിലേറി കുഞ്ഞാവ!, Navvya Nair, Son Viral Video, Social Media, Manorama Online

യഷിന്റെ വർക്കൗട്ട് ഇങ്ങനെ; സൂപ്പർ താരത്തിന്റെ തോളിലേറി കുഞ്ഞാവ!

കെജിഎഫ് താരം യഷിന്റെ കുഞ്ഞാവ ആയ്റ യഷ് സമൂഹമാധ്യമത്തിലും ആരാധകർക്കിടയിലും താരമാണ്. മകള്‍ ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ ആരാധകർക്കായി യഷും ഭാര്യയും പങ്കുവയ്ക്കാറുണ്ട്. കുഞ്ഞിന്റെ പേരിടലിന് പോലും ആരാധകർക്കും അവസരം നൾകിയിരുന്നു. ഇപ്പോഴിതാ കുഞ്ഞ് ആയ്റയെ തോളിലേറ്റി നിൽക്കുന്ന യഷിന്റെ ചിത്രവും ലൈക്കുകൾ കൊണ്ട് നിറയുകയാണ്. Best form of workout!! 😍 എന്ന കുസൃതിനിറഞ്ഞ അടിക്കുറിപ്പുമുണ്ട് ചിത്രത്തിന്.

മകളുടെ പേരിടൽ ചടങ്ങിന്റെ മനോഹരമായ ഒരു വിഡിയോ ആരാധകർക്കായി യഷിന്റെ ഭാര്യ രാധിക പണ്ഡിറ്റ് പങ്കുവച്ചിരുന്നു. കുഞ്ഞി പാവാടയും ടോപ്പുമണിഞ്ഞ് സൂപ്പർക്യൂട്ടായാണ് ആയ്റ എത്തിയത്.

മകൾക്ക് പേര് നിർദേശിച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള ഒരു പോസ്റ്റും രാധിക ഇട്ടിരുന്നു. ആ പേരുകളെല്ലാം മനസിൽ വച്ചുകൊണ്ട് ഒരു മനോഹരമായ പേരുമായി ജൂൺ ഇരുപത്തിമൂന്നിന് എത്താമെന്നായിരുന്നു ആ പോസ്റ്റ്.

കുറച്ചു നാൾ മുന്‍പ് കുഞ്ഞിന്റെ മനോഹരമായ ചിത്രത്തോടൊപ്പം ഇങ്ങനെ ഒരു കുറിപ്പ് രാധിക പോസ്റ്റ് ചെയ്തിരുന്നു ‘ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം ഇതാ നിങ്ങൾക്കു മുന്നില്‍. ഇതുവരെ അവള്‍ക്ക് ഞങ്ങൾ പേരിട്ടിട്ടില്ല. അതുകൊണ്ട് ഇപ്പോള്‍ നമുക്കിവളെ ‘ബേബി വൈആര്‍’ എന്നു വിളിക്കാം. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹങ്ങളും അവള്‍ക്ക് നല്‍കൂ,’

2018 ഡിസംബറിലാണ് യഷിനും രാധികയ്ക്കും മകള്‍ ജനിച്ചത്. യഷ് മകള്‍ക്കൊപ്പം കളിക്കുന്ന ഒരു ചിത്രം രാധിക മെയ് അഞ്ചിന് പങ്കുവച്ചിരുന്നു. അടുത്ത കുഞ്ഞിനായി കാത്തിരിക്കുകയാണ് ആയ്റയുടെ അച്ഛനും അമ്മയും. ടെലിവിഷന്‍ പരമ്പരയായ നന്ദഗോകുലിന്റെ സെറ്റില്‍ വച്ചാണ് യഷും രാധികയും കണ്ടുമുട്ടുന്നത്. 2016ല്‍ ഇരുവരും വിവാഹിതരായി. 2008ല്‍ പുറത്തിറങ്ങിയ മൊഗ്ഗിന മനസു എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

View this post on Instagram

Best form of workout!! 😍 #radhikapandit #nimmaRP

A post shared by Radhika Pandit (@iamradhikapandit) on