‘ബേബി വൈആര്‍’ ; മകളുടെ ചിത്രം ആദ്യമായി പങ്കുവച്ച് കെജിഎഫ് താരം യഷ്, Kannada actor, Yash, Radhika, KGF, Social Media,Viral post, Manorama Online

‘ബേബി വൈആര്‍’ ; മകളുടെ ചിത്രം ആദ്യമായി പങ്കുവച്ച് കെജിഎഫ് താരം യഷ്

‘ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം ഇതാ നിങ്ങൾക്കു മുന്നില്‍. ഇതുവരെ അവള്‍ക്ക് ഞങ്ങൾ പേരിട്ടിട്ടില്ല. അതുകൊണ്ട് ഇപ്പോള്‍ നമുക്കിവളെ ‘ബേബി വൈആര്‍’ എന്നു വിളിക്കാം. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹങ്ങളും അവള്‍ക്ക് നല്‍കൂ,’ കെജിഎഫ് താരം യഷിന്റെ മാലാഖക്കുഞ്ഞിന്റെ ചിത്രത്തിനുള്ള മനോഹരമായ അടിക്കുറിപ്പാണിത്.

യഷും ഭാര്യ രാധിക പണ്ഡിറ്റും തങ്ങളുടെ പൊന്നോമനയുടെ ചിത്രം ഇതാദ്യമായി ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്. അക്ഷയ തൃതീയയ്ക്ക് കുഞ്ഞു മാലാഖയുടെ ചിത്രം പങ്കുവയ്ക്കുമെന്ന് രാധിക നേരത്തെതന്നെ ഒരു കുറിപ്പിൽ പറഞ്ഞിരുന്നു. ആരാധകര്‍ക്കുള്ള സമ്മാനമായാണ് തങ്ങളുടെ കുഞ്ഞു മാലാഖയുടെ ചിത്രം രാധിക സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

2018 ഡിസംബറിലാണ് യഷിനും രാധികയ്ക്കും മകള്‍ ജനിച്ചത്. യഷ് മകള്‍ക്കൊപ്പം കളിക്കുന്ന ഒരു ചിത്രം രാധിക മെയ് അഞ്ചിന് പങ്കുവച്ചിരുന്നു. എന്നാല്‍ ആ ചിത്രത്തിൽ കുഞ്ഞിന്റെ മുഖം കാണിച്ചിട്ടില്ലായിരുന്നു. ടെലിവിഷന്‍ പരമ്പരയായ നന്ദഗോകുലിന്റെ സെറ്റില്‍ വച്ചാണ് യഷും രാധികയും കണ്ടുമുട്ടുന്നത്. 2016ല്‍ ഇരുവരും വിവാഹിതരായി. 2008ല്‍ പുറത്തിറങ്ങിയ മൊഗ്ഗിന മനസു എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.