കമലഹാസനെ മുറുകെപ്പിടിച്ച് കുഞ്ഞാവ, നെഞ്ചോടുചേർത്ത് താരം; വിഡിയോ വൈറൽ

ഉലകനായകൻ കമലഹാസന് തമിഴ്നാട്ടില്‍ മാത്രമല്ല ലോകമാകമാനം ആരാധകരാണ്. എന്നാൽ ഈ ആരാധകരെയൊക്കെ മറികടന്ന് ഒരു കുട്ടി ആരാധിക താരമാകുകയാണ്. എങ്ങനെയെന്നല്ലേ? സംഭവം ഇങ്ങനെ :

കഴിഞ്ഞ ദിവസം ധർമപുരിയിൽ ഒരു തുറന്ന കാറിൽ ആരാധകരെ കാണുകയായിരുന്നു ഉലകനായകൻ. പെട്ടെന്നാണ് ആരോ ഒരാൾ കുഞ്ഞിനെ കമലഹാസന്റെ കൈയ്യിലേയ്ക്ക് കൊടുക്കുന്നത്. ഇരുകൈയ്യും നീട്ടി അദ്ദേഹം കുഞ്ഞിനെ വാങ്ങി നെഞ്ചോടു ചേർത്ത് അല്പസമയം പിടിച്ചു.

എന്നാൽ കുഞ്ഞിനെ തിരികെ കൊടുക്കാനായി ശ്രമിച്ചപ്പോഴാണ് രസകരമായ രംഗങ്ങൾ അരങ്ങേറിയത്. കുഞ്ഞിനെ കൈമാറാനായി അദ്ദേഹം നോക്കുമ്പോൾ ആ കുഞ്ഞിക്കൈകൾ കൊണ്ട് അദ്ദേഹത്തെ ഇറുക്കിപിടിക്കുകയാണ് കുഞ്ഞാവ.

പലതവണ കമൽ കുഞ്ഞാവയെ നീട്ടാൻ ശ്രമിച്ചപ്പോഴും കുഞ്ഞ് അദ്ദേഹത്തിന്റെ ദേഹത്തേയ്ക്ക് വളഞ്ഞ് കുഞ്ഞുകൈകൾകൊണ്ട് ഇറുക്കിപ്പിടിക്കുകയായിരുന്നു. അപ്പോഴൊക്കെ കുഞ്ഞിനെ ചിരിയോടെ ചേർത്തു പിടിക്കുന്നുണ്ടായിരുന്നു കമൽഹാസൻ.

ഉലകനായകന്റെ കുട്ടി ആരാധികയുടെ വിഡിയോ കാണാം.