'മനമറിയുന്നോളും',  'ഉയിരില്‍ തൊടും' പാട്ടുകളുമായി ജോജുവും മക്കളും !, Joju George, actor,  post, video, children sing, viral post, Social media, Kidsclub, viral Social media, Kidsclub, viral, Manorama Online

'മനമറിയുന്നോളും', 'ഉയിരില്‍ തൊടും' പാട്ടുകളുമായി ജോജുവും മക്കളും !

പപ്പയോളം തന്നെ ആരാധകരുണ്ട് സമൂഹമാധ്യമത്തിൽ പാത്തുവിന്. നടൻ ജോജുവിന്റെ മകൾ പല തവണ മനോഹരമായ പാട്ടുകളുമായി നമുക്കു മുന്നിൽ എത്തിയിട്ടുണ്ട്. പാത്തുവിനെ കൂടാതെ അപ്പു പപ്പു എന്ന വിളിപ്പേരുള്ള രണ്ട് ആൺകുട്ടികൾ കൂടെ ജോജുവിനുണ്ട്. അവരുടെ പാട്ടുകളും ജോജു പോസ്റ്റ് ചെയ്യാറുണ്ട്. മക്കളുടെ പാട്ടുകളും വിശേഷങ്ങളും അഭിമാനപൂർവം അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. ഏറ്റവും പുതിയതായി പാത്തുവും പപ്പുവും അപ്പുവും പാടുന്ന വിഡിയോകളാണ് ജോജും പങ്കുവച്ചിരിക്കുന്നത്.

ജോജു അഭിനയിച്ച പൊറുഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ 'മനമറിയുന്നോള് ഇവളാ കെട്ട്യോള്' എന്ന ഹിറ്റ് ഗാനമാണ് പാത്തു പാടുന്നത്. വിജയ് യേശുദാസും സച്ചിന്‍ രാജും ചേർന്നു പാടി ഹിറ്റാക്കിയ ഈ ഗാനം പാത്തു തകർപ്പനായാണ് പാടുന്നത്. ഒടുവിൽ ജോജുവും മകൾക്കൊപ്പം പാടുന്നുണ്ട് വിഡിയോയിൽ.

കുമ്പളങ്ങി നൈറ്റ്‌സ് ആരാധകനായ പപ്പുവാകട്ടെ ആ സിനിമയിലെ 'ഉയിരില്‍ തൊടും' എന്ന പാട്ടാണ് ആസ്വദിച്ച് പാടുന്നത്. സൂരജ് സന്തോഷും ആന്‍ ആമിയും പാടിയ ഈ പാട്ടും വലിയ ഹിറ്റായിരുന്നു. അപ്പു ആകട്ടെ ഒരു ഇംഗ്ലീഷ് പാട്ടാണ് പാടുന്നത്. കൂടെ പാടുന്ന പപ്പുവിന്റെ തെറ്റു തിരുത്തുന്നുമുണ്ട് കക്ഷി.

പിന്നെ എല്ലാവരും കൂടെ ഒരു തകർപ്പൻ പാട്ടു പാടുന്നുമുണ്ട്. 'ആദി താളമായി നിൻ' എന്ന പാട്ടാണ് ജോജുവും മക്കളും ചേർന്നു പാടുന്നത്. ഈ പാട്ട് പാത്തു തനിച്ച് പാടുന്ന ഒരു വിഡിയോയും ജോജു പങ്കുവച്ചിട്ടുണ്ട്.

വിഡിയോകൾ കാണാം

View this post on Instagram

My Pappu 🥰 fan of Kumblagi nights ♥️

A post shared by JOJU (@joju_george) on

View this post on Instagram

Mr Appu 🥰our Moothon♥️

A post shared by JOJU (@joju_george) on

View this post on Instagram

Ellarum koodi 😀🥰😘

A post shared by JOJU (@joju_george) on