കൊലുസ് മോഹവുമായി പൊന്നുമോൾ; വെപ്പുകാലുകളില്‍ കൊലുസിട്ട്് ജ്വല്ലറി ഉടമ !, Jewellery owner, Social Media, Mother, Study, Manorama Online

കൊലുസ് മോഹവുമായി പൊന്നുമോൾ; വെപ്പുകാലുകളില്‍ കൊലുസിട്ട്് ജ്വല്ലറി ഉടമ !

ജന്മനാൽ അംഗവൈകല്യമുള്ള ഒരു പൊന്നുമോൾക്ക് അവളുടെ വെപ്പുകാലുകളില്‍ കൊലുസുകളിട്ട് കൊടുത്ത ജ്വല്ലറി ഉടമയുടെ വിഡിയോയാണിത്. ജ്യൂവലറി നടത്താൻ തുടങ്ങിയിട്ട് 25 വർഷമായെങ്കിലും ഇതുപോലെയൊരു അനുഭവം ആദ്യമാണെന്ന് ഉടമ ജബ്ബാർ പനക്കാവിള കുറിച്ചു. ഇരുകാലുകളിലും കൊലുസ് അണിയണമെന്ന മോഹവുമായാണ് ബദരിയ ജ്വല്ലറിയിലെത്തിയത്. അവളുടെ രണ്ട് വെപ്പുകാലുകളിലും കൊലുസണിയിച്ചു കൊടുത്തു ജ്വല്ലറി ഉടമ. പുനലൂരുള്ള മൂന്നുവയസുകാരി ബദരിയയുടെ മോഹമാണ് സഫലമായത്. ജന്മനാ അംഗവൈകല്യമുള്ള കുഞ്ഞാണ് ബദരിയ.

ജബ്ബാർ പനക്കാവിളയുെട കുറിപ്പ് വായിക്കാം

ഞാൻ ജ്യൂവലറി തുടങ്ങിയിട്ട് 25 വർഷമായി. ഇന്നെന്റെ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ ഒരു നിമിഷമായിരുന്നു... വളരെ വളരെ വേദനയോടെ ആണ് ഞാൻ ഈ പോസ്റ്റ്‌ ഇടുന്നത്.....ആർക്ക് എങ്കിലും വിഷമമായെങ്കിൽ എന്നോട് ക്ഷമിക്കണം...... സഹിക്കാൻ പറ്റാത്തത്‌ കൊണ്ടാണ്...... ആ കുഞ്ഞിനെ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല........ പുനലൂർ ഉറുകുന്നിലുള്ള താജുദീന്റെ മകൾ 3 വയസുള്ള ബദരിയാ എന്ന പൊന്നുമോൾ. ജന്മനാൽ അംഗവൈകല്യമുള്ള ഒരു പൊന്നുമോൾ കടയിൽ വന്നു തന്റെ ഇരു കാലുകളിലും എല്ലാ കുട്ടികളെ പോലെ തന്നെ കുലുസ് അണിയാൻ എന്ന ആഗ്രഹവുമായി എത്തി. ഇരുവെപ്പുകാലുകളിലും സങ്കടത്തോടുകൂടി കൊലുസ് ഈ മോൾക്ക് അണിഞ്ഞു കൊടുത്തു. അപ്പോൾ ആ പിഞ്ചു മനസിന്റെ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആയിരുന്നു