|  
'ഒരു മയത്തിൽ തേക്കെടീ, നിന്റെ അച്ഛനല്ലേ?'; കളിയിൽ ജയസൂര്യയെ തോൽപ്പിച്ച് മകൾ, Viral video, little girl with, Actor, jayasurya. video with, daughter veda, lockdown period , Kidsclub, Manorama Online

'ഒരു മയത്തിൽ തേക്കെടീ, നിന്റെ അച്ഛനല്ലേ?'; കളിയിൽ ജയസൂര്യയെ തോൽപ്പിച്ച് മകൾ

കൊറോണ വ്യാപനം ലോക്ഡൗണിലേയ്ക്ക് നയിച്ചതോടെ സിനിമ ഷൂട്ടിങ്ങുകളും നിർത്തിവച്ചിരിക്കുകയാണല്ലോ. മിക്ക താരങ്ങളും ഈ അവധിക്കാലത്തെ തങ്ങളുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്. നടൻ ജയസൂര്യ മകള്‍ വേദയുമൊത്തുള്ള രസകരമായാരു വി‍ഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുട്ടികളുടെ ഇടയിൽ പ്രശസ്തമായ ഒരു കളിയാണ് 'സ്റ്റോൺ പേപ്പർ സിസേഴ്സ്'. അച്ഛനും മകളും കൂടെയുള്ള ഈ തകർപ്പൻ കളിയുടെ വി‍ഡിയോ ജയസൂര്യ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. രണ്ടു പേർ ചേർന്ന് കൈകൾ ഉപയോഗിച്ചുള്ള കളിയാണിത്. അച്ഛനും മകളുമൊരുമിച്ച് സ്റ്റോൺ പേപ്പർ സിസേഴ്സ് വളരെ ആസ്വദിച്ച് കളിക്കുകയാണ്.

ഇടയ്ക്ക് കളിയിൽ തോല്‍ക്കുന്ന അച്ഛന്റെ മുഖത്ത് കരി പുരട്ടുകയാണ് വേദ. 'ഒരു മയത്തിൽ തേയ്ക്കെടീ, നിന്റെ അച്ഛനല്ലേ?'; എന്ന ജയസൂര്യയുടെ കമന്റാണ് രസകരം. നടൻ ജയസൂര്യ തന്റേയും കുടുബത്തിന്റേയും വിശേഷങ്ങൾ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

വിഡിയോ കാണാം

View this post on Instagram

❤️❤️❤️

A post shared by actor jayasurya (@actor_jayasurya) on