ഇലക്ഷന് ആര് ജയിക്കും? ജയസൂര്യയെ വലച്ച് കുട്ടിയുടെ മറുപടി; വിഡിയോ, Actor Jayasurya, Election, Viral Video, Manorama Online

ഇലക്ഷന് ആര് ജയിക്കും? ജയസൂര്യയെ വലച്ച് കുട്ടിയുടെ മറുപടി; വിഡിയോ

വോട്ടെണ്ണൽ തലേന്ന് ജയസൂര്യയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ചിത്രീകരിച്ച വീഡിയോ ആണിത്. ജയസൂര്യ ഒരു കൊച്ചുകുട്ടിയോട് ആര് ജയിക്കുമെന്നു ചോദിക്കുന്നതും കുട്ടിയുടെ രസികൻ മറുപടിയുമാണ് ഈ വിഡിേയായുടെ ഹൈലറ്റ്.

UDF, LDF, BJP ആര് ജയിക്കും? നടൻ ജയസൂര്യയുടെ ചോദ്യത്തിന് ആദ്യം 'എനിക്കറിയാൻ പാടില്ല' എന്ന സത്യസന്ധമായി ആ മോൾ ഉത്തരം നൽകി. അതെന്താ അറിയാൻ പാടില്ലാത്തതെന്നായി ജയസൂര്യ. അപ്പോഴത്തെ കുട്ടിക്കുറുമ്പിയുടെ ഉത്തരമായിരുന്നു സൂപ്പർ 'പ്രായമായില്ല' എന്ന് കുട്ടി പറഞ്ഞതും അതെന്താ പ്രായമാകാത്തതെന്നായി ചോദ്യം.

സോഷ്യൽ മീഡിയയിലാണ് ഈ കുട്ടിക്കുറുമ്പിയുടെ എപിക് മറുപടി നിറഞ്ഞ് നിൽക്കുന്നത്. ജയസൂര്യ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമാണ് ഈ രസകരമായ കാഴ്ച. എത്ര മണിക്ക് പ്രായമാകും എന്ന് ചോദിക്കുമ്പോഴും ഉണ്ട് നല്ല അഡാറൊരു മറുപടി. നാളെ തനിക്ക് പ്രായമാകുമെന്നും, അന്നേരം പറയാമെന്നുമായിരുന്നു മറുപടി. കുറുമ്പും കുസൃതിയും നിറഞ്ഞ ഈ വിഡിയോയ്ക്ക് ഒരുപാട് ആരാധകരാണ്.