'ഇമ്രാൻ ചെയ്യുന്നതെന്തെന്ന് അവനറിയില്ല'; സച്ചിനെ തോൽപ്പിച്ച് പഠാന്റെ മകൻ, Social media post, Irfan Pathans son, Sachin Tendulkar, boxing match video, Kidsclubbirthday celebration, viral photo, Kidsclub,  Manorama Online

'ഇമ്രാൻ ചെയ്യുന്നതെന്തെന്ന് അവനറിയില്ല'; സച്ചിനെ തോൽപ്പിച്ച് പഠാന്റെ മകൻ

കുഞ്ഞു ഇമ്രാൻ അറിയുന്നുണ്ടോ താൻ ഈ ഇടിയെല്ലാം കൊടുക്കുന്നത് ആരെയാണെന്ന്? ഇർഫാൻ പഠാന്റെ മകനായ ഇമ്രാന്റേയും മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറുടേയും ഒരു കുറുമ്പ് വിഡിയോ വൈറലാകുകയാണ്. സച്ചിന്റേയും ഇമ്രാന്റേയും ഈ ബോക്സിങ് വിഡിയോയ്ക്ക് നിരവധി ആറാധകരണ് ഇപ്പോൾ തന്നെ.

ഇമ്രനൊപ്പം കളിക്കുന്ന സച്ചിന്റെ വിഡിയോ പങ്കുവച്ചത് ഇർഫാൻ പഠാനായിരുന്നു, 'ഇമ്രാൻ ചെയ്യുന്നതെന്തെന്ന് അവനറിയില്ല, വലുതാകുമ്പോൾ അതവന് മനസിലാകും എന്ന കമന്റോടെയാണ് പഠാൻ വിഡിയോ പോസ്റ്റ് ചെയ്തത്. കുഞ്ഞ് കൈ ചുരുട്ടി സച്ചിനെ ഇടിക്കുകയാണ് ഇമ്രാൻ, ഇടി തടയുന്ന സച്ചിനെ ചറപറാ ഇടിക്കുകയാണ് ജൂനിയർ പഠാൻ. കുഞ്ഞിനൊപ്പമുള്ള ഈ ബോക്സിങ് നന്നായി ആസ്വദിക്കുകയാണ് സച്ചിൻ.

ഇർഫാന്റെ പോസ്റ്റ് റീ ട്വീറ്റ് ചെയ്തു കൊണ്ട് സച്ചിൻ ഇങ്ങനെ കുറിച്ചു 'കുട്ടികളുമൊത്തുള്ള കളി എപ്പോഴും രസകരമാണ്. ഇമ്രാൻ ഒരിക്കൽ നിന്റെ മസിലുകൾ എന്റേതിനേയും നിന്റെ അച്ഛന്റേയിനേക്കാളും വലുതും ശക്തിയുള്ളതുമാകും '