>തകർപ്പൻ ഡാൻസുമായി ഇന്ദ്രജിത്തും നക്ഷത്രയും!, Indrajith, Poornima, Nakshtra, Prarthana, Viral Video, Manorama Online

തകർപ്പൻ ഡാൻസുമായി ഇന്ദ്രജിത്തും നക്ഷത്രയും!

ഇന്ദ്രജിത്ത് സൂപ്പർ ഡാൻസറൊക്കെത്തന്നെ പക്ഷേ നക്ഷത്രക്കുട്ടിക്ക് ഒപ്പമെത്താൽ അല്പം പാടുപെടുക തന്നെചെയ്യും. ഇന്ദ്രജിത്തിന്റേയും മകളുടേയും ഒരു സൂപ്പർ വിഡിയോ വൈറലാകുകയാണ്. സാധാരണ ഇന്ദ്രജിത്തിന്റേയും പൂർണ്ണിമയുടേയും മൂത്തമകൾ പ്രാർഥനയാണ് സൂപ്പർ‌ വിഡിയോകളും പാട്ടുമൊക്കെയായി എത്താറ്. എന്നാൽ ഇത്തവണ രണ്ടാമത്തെ മകൾ നക്ഷത്രയാണ് ഒരു തകർപ്പൻ ഡാൻസുമായി എത്തിയിരിക്കുന്നത്.

ഇന്ദ്രജിത്ത് കുടുംബത്തിന്റെ ചില ക്യൂട്ട് വിഡിയോസ് ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് അത് ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇന്ദ്രജിത്തും പൂർണ്ണിമയും മക്കളുമൊക്കെ ചേർന്നുള്ള സന്തോഷ നിമിഷങ്ങള്‍ പങ്കുവയ്ക്കുക സാധാരണയാണ്. ഇപ്പോഴിതാ മകളോടൊപ്പമുള്ള ഇന്ദ്രജിത്തിന്റെ ഒരു തകർപ്പൻ ഡാൻസ് വിഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അതിനോടൊപ്പം തന്നെ മകളുമൊത്തുള്ള ഒരു രസികൻ മത്സരത്തിന്റെ വിഡിയോയും ചേർത്തിട്ടുണ്ട്. അച്ഛനും മകളും ട്രാംപൊലിനിൽ കളിക്കുന്ന രംഗങ്ങളുമുണ്ട് ഈ ക്യൂട്ട് വിഡിയോയിൽ.

പൂർണിമയ്ക്കും ഇന്ദ്രജിത്തിനും രണ്ടു പെൺമക്കളാണുള്ളത്. പ്രാർത്ഥനയും നക്ഷത്രയും. പ്രാർത്ഥന ്‘മോഹൻലാൽ’, ദ് ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്. നക്ഷത്ര ടിയാൻ എന്ന സിനിമയിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ച പട്ടാഭിരാമൻ എന്ന കഥാപാത്രത്തിന്റെ മകള്‍ ആര്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Summary: Indrajith, Poornima, Nakshtra, Prarthana, Viral Video