മാസ്ക് ഉപയോഗത്തിന്റെ അംബാസഡർമാരാകാൻ ഹായ് കിഡ്സ് ക്ഷണിക്കുന്നു , Corona, Covid19, Corona, Covid19, importance of mask, aware children covid19, kids  Manorama Online

മാസ്ക് ഉപയോഗത്തിന്റെ അംബാസഡർമാരാകാൻ ഹായ് കിഡ്സ് ക്ഷണിക്കുന്നു

മാസ്ക് ധരിക്കേണ്ടത് ഇനിയങ്ങോട്ട് നമ്മുടെ ജീവിതശീലത്തിന്റെ ഭാഗമാക്കേണ്ടി വരും. മാസ്ക് ഉപയോഗത്തിന്റെ അംബാസഡർ മാരാകാൻ എല്ലാ ഹായ് കിഡ്സ് കൂട്ടുകാരെയും ക്ഷണിക്കുന്നു. വീട്ടിൽ ആരെങ്കിലും പുറത്തുപോകുന്നുണ്ടെങ്കിൽ മാസ്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ചുമതല നിങ്ങൾ ഏറ്റെടുക്കണം. കൂട്ടുകാരെയും ബന്ധുക്കളെയും ഫോണിൽ വിളിക്കുമ്പോൾ ഇക്കാര്യം പറയണം.

മാസ്ക് ഉപയോഗത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ തയാറാക്കി വീട്ടിലെ പൊതു ഇടത്ത് മാതാപിതാക്കളുടെ അനുമതിയോടെ ഒട്ടിക്കാം. പോസ്റ്ററിൽ നിങ്ങൾ തയാറാക്കുന്ന മാസ്ക് മുദ്രാവാക്യവും ചിത്രവുമൊക്കെ ചേർക്കാം. മാസ്ക് എങ്ങനെ ഉപയോഗിക്കണം എന്ന് ഇന്നത്തെ മനോരമയുടെ ഒന്നാം പേജിൽ വിശദീകരിച്ചിട്ടുണ്ട്. വീട്ടിലെ എല്ലാവരും പത്രം വായിച്ചു കഴിഞ്ഞാൽ ആ വാർത്ത വെട്ടിയെടുത്ത് പോസ്റ്ററിന്റെ ഭാഗമാക്കാം. പോസ്റ്ററിൽ ഇൗ സ്റ്റിക്കർകൂടി ഒട്ടിച്ച് സോഷ്യൽ മീഡിയയിലും പോസ്റ്റു ചെയ്യൂ. ഹാഷ്ടാഗ്: #HaiKidsMask

നമുക്കു തന്നെ സൂപ്പർ മാസ്ക് തയ്യാറാക്കാനുള്ള വിദ്യ ഇവ അന്ന കൊരുത് പറഞ്ഞു തരുന്നു.