വാഹനത്തിനുള്ളിൽ കുട്ടി കുടുങ്ങിയാൽ; പഠിപ്പിക്കാം ഇങ്ങനെ ചെയ്യാൻ -വിഡിയോ, Ecape, Locked vehicle, Viral Video, Manorama Online

വാഹനത്തിനുള്ളിൽ കുട്ടി കുടുങ്ങിയാൽ; പഠിപ്പിക്കാം ഇങ്ങനെ ചെയ്യാൻ -വിഡിയോ

ദുബായിൽ കഴിഞ്ഞ ദിവസം ബസിൽ കുടുങ്ങിയ മലയാളി വിദ്യാർഥി ചൂടേറ്റ് മരിച്ചു എന്ന വാർത്ത ഞെട്ടലോടെയാണ് നാം വായിച്ചത്. അൽഖൂസ് അൽമനാർ ഇസ്‌ലാമിക് സെന്ററിലെ വിദ്യാർഥി മകൻ മുഹമ്മദ് ഫർഹാൻ ഫൈസലാ (6)ണ് മരിച്ചത്. തലശ്ശേരി മുഴുപ്പിലങ്ങാട് ഫസീലാസിൽ ഫൈസലിന്റെ മകനായിരുന്നു. മറ്റ് കുട്ടികളെല്ലാം ബസിൽ നിന്നും ഇറങ്ങിയെങ്കിലും മുഹമ്മദ് ഫർഹാൻ ഫൈസൽ മാത്രം ബസിൽ ബാക്കിയാവുകയായിരുന്നു. ഇതറിയാതെ കണ്ടക്ടറും ഡ്രൈവറും നിർത്തിയിട്ട ബസ് പൂട്ടി ഇറങ്ങിപ്പോവുകയും ചെയ്തു. മണിക്കൂറുകളോളം ബസിൽ കുടുങ്ങിയ കുഞ്ഞിനെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്.

ഇത്തരം സംഭവങ്ങൾ അപൂവമായെങ്കിലും പല സ്ഥലങ്ങളിലും ഇതിന് മുൻപും നടന്നിട്ടുണ്ട്. വാഹനങ്ങളിൽ കുടുങ്ങിക്കഴിഞ്ഞാൽ കുഞ്ഞുങ്ങൾ ആകെ പേടിച്ചു പോകുക സ്വാഭാവികമാണ്. വാഹനത്തിലെ ചൂടും ശ്വാസം കിട്ടാതെ വരുന്നതുമൊക്കെ കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന അപടകത്തിലേയ്ക്ക് നയിക്കാം.

വാഹനങ്ങളിൽ കുഞ്ഞുങ്ങൾ അറിയാതെ കുടുങ്ങിപ്പോയാൽ എങ്ങനെ രക്ഷപെടാമെന്ന് കാണിക്കുന്ന ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുന്നു. ഇത്തരമൊരു സന്ദർഭമുണ്ടായാൽ ധൈര്യം കൈവിടാതെ തുടർച്ചയായി വാഹനത്തിന്റെ ഹോൺ അടിക്കണമെന്ന് കുട്ടികളെ പറഞ്ഞു പഠിപ്പിക്കാം. തുടർച്ചയായ ഹോണ്‍ ശബ്ദം കേട്ട് മറ്റുള്ളവർ രക്ഷയ്ക്കെത്തുമെന്നും കുഞ്ഞുങ്ങളോട് പറഞ്ഞുകൊടുക്കണം. വളരെ ഉപകാരപ്രദമാണ് ഈ വിഡിയോ ഓരോരുത്തരം കണ്ടിരിക്കണം.