കഞ്ഞിയും കറിയുംവെച്ചു കളിക്കാം, ഒപ്പം ഒരു പാട്ടും; ഹൃദയം കവർന്ന് സുന്ദരിക്കുട്ടി, Heart touching video of girl singing song, Kidsclub, Manorama Online

കഞ്ഞിയും കറിയുംവെച്ചു കളിക്കാം, ഒപ്പം ഒരു പാട്ടും; ഹൃദയം കവർന്ന് സുന്ദരിക്കുട്ടി

അവധിക്കാലം ആഘോഷമാക്കാൻ കുട്ടിക്കൂട്ടത്തിന് നിരവധി കളികളുണ്ട്. ഈ കളികൾക്കൊപ്പം അല്പം സംഗീതം കൂടെയായാലോ? കളികൾക്കിടയിൽ അതിമനോഹരമായ പാട്ടുമായെത്തിയ ഒരു കൊച്ചുമിടുക്കിയുടെ വിഡിയോ ആണിത്.

കഞ്ഞിയും കറിയും വെച്ച് കളിക്കാൻ ഗ്യാസ് അടുപ്പും പാത്രങ്ങളും റെഡിയാക്കി വെച്ച്, ഇല മുറിച്ചു കറിയുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ചു ഗായിക. കരിക്കറിയുന്നതിനിടെയിൽ അതിമനോഹരമായി പാടുകയാണ് ഈ മോൾ.

‘ശ്രീരാഗമോ’ എന്ന ഹിറ്റ്‌ ഗാനമാണ് ഈ മിടുക്കി അനായാസം പാടുന്നത്. ശ്രദ്ധ മുഴുവൻ ഇല മുറിക്കുന്നതിലാണെങ്കിലും ഒരു ആയാസമില്ലാതെ മനോഹരമായാണ് ആലാപനം. ഏതായാലും ഈ അവധിക്കാലം ഒരുപാട് പ്രതിഭകളെ സോഷ്യൽ മീഡിയ പുറത്തു കൊണ്ടുവന്നു. ഈ കൊച്ചു ഗായികയുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല.

വിഡിയോ കാണാം