ഡാഡയുടെ അല്ലിക്ക് പിറന്നാൾ;  ചിത്രം പങ്കുവച്ച് പൃഥ്വിരാജ്, Happy birthday, Prithviraj, daughter, Alamkritha, Manorama Online

ഡാഡയുടെ അല്ലിക്ക് പിറന്നാൾ; ചിത്രം പങ്കുവച്ച് പൃഥ്വിരാജ്

പൃഥ്വിയുടെ അല്ലിക്കുട്ടിക്കിന്നു അഞ്ചാം പിറന്നാള്‍. അല്ലി എന്ന അലംകൃതയുടെ മനോഹരമായ ഒരു ചിത്രം പോസ്റ്റ് െചയ്തുകൊണ്ട് പൃഥ്വിരാജ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിശേഷം അറിയിച്ചിരിക്കുന്നത്. 2014 ലാണ് പൃഥ്വിരാജിനും ഭാര്യ സുപ്രിയയ്ക്കും മകൾ ജനിക്കുന്നത്.

Happy birthday Ally! You make Mamma and Daada so proud each day, everyday. You’re our sunshine forever, and will always be Daada’s greatest hit! PS: Ally says a big thank you for all the wishes and love! എന്ന കുറിപ്പോടെയാണ് പൃഥ്വി മകളുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Happy Birthday to the love and light of our lives! As you turn 5 I can’t help but marvel at the time that’s passed by quickly. It seems like yesterday when we brought you back from the hospital wrapped in a blanket! May you grow up to be a kind, strong, independent and brave young girl with a heart of gold! എന്ന കുറിപ്പോടെ സുപ്രിയയും അല്ലിക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.

കുടുംബവുമൊത്തുള്ള ചിത്രങ്ങൾ വിരളമായി മാത്രമാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുക. പ്രത്യേകിച്ചും മകൾ അലംകൃതയുടെ ചിത്രങ്ങൾ. അതിനാൽത്തന്നെ അലംകൃതക്ക് നിറയെ ആരാധകരുമുണ്ട്.

മലയാളികളുടെ പ്രിയങ്കരിയാണ് പൃഥ്വിരാജിന്റെ മകൾ അലംകൃത. അല്ലിയെക്കുറിച്ചുള്ള പുതിയ വിശേഷങ്ങൾ ആകാംക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിക്കാറ്. മകളുടെ ചിത്രം ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് വലിയ തോതിൽ ആഘോഷിക്കപ്പെടാറുമുണ്ട്. അല്ലിക്ക് പിറന്നാള്‍ അശംസകളുമായി നിരവധി കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.