ഗുൽമോഹർ വെട്ടി, സഹിക്കാനാവാതെ 9 വയസ്സുകാരി; അംബാസഡറാക്കി മുഖ്യമന്ത്രി, Girl crying, Fallen trees, CM, Green ambassador, Social Media, Viral Post, Manorama Online

ഗുൽമോഹർ വെട്ടി, സഹിക്കാനാവാതെ 9 വയസ്സുകാരി; അംബാസഡറാക്കി മുഖ്യമന്ത്രി

ആ കാഴ്ച കണ്ടിട്ട് വാലന്റീന എലങ്ബാം എന്ന ഒൻപത് വയസ്സുകാരിക്ക് കരച്ചിലടക്കാനായില്ല. താൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ നട്ടുവളർത്തിയ ആ ഗുൽമോഹർ മരങ്ങൾ വെട്ടിക്കളഞ്ഞത് കണ്ട് കണ്ണീരടക്കാനാകാതെ നിൽക്കുന്ന അഞ്ചാംക്ലാസുകാരിയുടെ വിഡിയോയാണിത്. മണിപ്പൂരിലെ കാക്ചിങ് ‍‍ ജില്ലയിലാണ് വാലന്റീന താമസിക്കുന്നത്. താൻ പൊന്നുപോലെ വളർത്തിയ ആ മരങ്ങൾ മുറിച്ചുമാറ്റിയപ്പോഴുള്ള ആ കുഞ്ഞിന്റെ സങ്കടത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായി. അങ്ങനെ കുഞ്ഞു വാലന്റീനയുടെ ആ വലിയ സങ്കടം മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിങ്ങിന്റെ ശ്രദ്ധയിലുമെത്തി. അതോടെ വാലന്റീന അങ്ങ് പ്രശസ്തയായിയെന്നു പറഞ്ഞൽ മതി

വാലന്റീനയുടെ മരങ്ങളോടും പ്രകൃതിയോടുമുള്ള സ്നേഹം മനസ്സിലായ ബീരേൻ സിങ് അവളെ ചീഫ് മിനിസ്റ്റേഴ്സ് ഗ്രീൻ മണിപ്പൂർ സ്കീമിന്റെ ബ്രാൻഡ് അബാസഡറായി നിയമിച്ചു. കൂടാതെ കുറെ മരത്തെകളും വാലന്റീനയ്ക്ക് സമ്മാനമായി നൽകി. ഒരു വർഷത്തേയ്ക്കാണ് നിയമനം. ഈ ഓർഡർ അനുസരിച്ച് സർക്കാരിന്റെ പരിസ്ഥിതി ദിന പരിപാടികളിലും അത്തരം മറ്റ് പരിപാടികളിലും വാലന്റീനയുടെ പങ്കാളിത്തം ഉണ്ടായിരിക്കും. കൂടാതെ സർക്കാറിന്റെ പരിസ്ഥിതി സംബന്ധിച്ച പരസ്യങ്ങളിലും വാലന്റീനയുടെ സാനിധ്യമുണ്ടാകും.

നദീയുടെ തീരത്തായിരുന്നു വാലന്റീന ആ ഗുൽമോഹർ മരങ്ങള്‌ നട്ടത്. നദീതീരങ്ങൾ വൃത്തിയാക്കുന്നതിന്റെ ഭാഗമായാണ് ആ മരങ്ങൾ മുറിച്ചു മാറ്റിയത്. എന്തിനാണ് ഇങ്ങനെ കരയുന്നതെന്ന് ചോദിച്ചപ്പോൾ 'ഞാനാണ് ആ മരങ്ങൾ നട്ടത്, എനിക്കവയെ ഒരുപാട് ഇഷ്ടമാണ്, അവ മുറിച്ചതിൽ എനിക്ക് ഒരുപാട് സങ്കടമുണ്ട്' എന്നാണ് വാലന്റീന കരച്ചിലോടെ മറുപടി പറഞ്ഞത്.

എലങ്ബാം പ്രേം കുമാറും എലങ്ബാം ഷായയുമാണ് വാലന്റീനയുെട മാതാപിതാക്കൾ. വാലന്റീനയുടെ ബന്ധുവാണ് ഈ വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. മകളുടെ ഈ ഇഷ്ടം മനസിലാക്കാൻ വൈകിയതിൽ സങ്കടമുണ്ടെന്നും. മകളുടെ ഈ നേട്ടത്തിൽ അഭിമാനിക്കുന്നതായും അമ്മ ഷായ പറയുന്നു.