ഞാൻ പ്രാർഥനയുടെ ബിഗ്ഗെസ്റ്റ് ഫാൻ: ഗീതു മോഹൻദാസ് , Geethu Mohandas says she is the biggest fan of Prarthana Indrajith, Geethu Mohandas, Prarthana Indrajit, Kidsclub, Manorama Online

ഞാൻ പ്രാർഥനയുടെ ബിഗ്ഗെസ്റ്റ് ഫാൻ: ഗീതു മോഹൻദാസ്

താരദമ്പതികളായ ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും മകൾ പ്രാർത്ഥനയ്ക്ക് മാതാപിതാക്കളെപ്പോലെ നിരവധി ആരാധകരുണ്ട്. നല്ലൊരു പാട്ടുകാരി കൂടിയാണ് ഈ താരപുത്രി.

പാത്തു എന്നു വിളിപ്പേരുള്ള പ്രാർത്ഥനയ്ക്ക് സിനിമാലോകത്തും ആരാധകരുണ്ടെന്നതിനു തെളിവാണ് ഗീതു മോഹൻദാസ് പങ്കുവെച്ച ഈ പോസ്റ്റ്‌. നടിയും സംവിധായികയുമായ ഗീതു പങ്കുവെച്ച പാത്തുവിന്റെ ചിത്രങ്ങൾക്കും കുറിപ്പിനും നിരവധി ഇഷ്ടങ്ങളും കമന്റുകളുമാണ് ലഭിക്കുന്നത്.

പ്രാർത്ഥനയുടെ മനോഹരമായ ചിത്രങ്ങൾക്കൊപ്പം ഗീതു ഇങ്ങനെ കുറിച്ചു ‘ഞാൻ പ്രാർത്ഥനയുടെ ബിഗ്ഗെസ്റ്റ് ഫാൻ ആണ്’. ഗീതു പകർത്തിയ ചിത്രങ്ങളായിരുന്നു ഇത്.

ഈ ചിത്രങ്ങൾ പൂര്‍ണിമയും പാത്തുവും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഗീതുവിന്റെ പോസ്റ്റിനു കമന്റുമായി പൂർണിമയും എത്തി. നിരവധിപ്പേരാണ്. പാത്തുവിനോടുള്ള സ്നേഹം നിറഞ്ഞ കമന്റുകളിലൂടെ പങ്കുവയ്ക്കുന്നത്

ഗീതുവിന്റെ പോസ്റ്റ്‌..

View this post on Instagram

I am her biggest fan @prarthanaindrajith ♥️

A post shared by Geetu Mohandas (@geetu_mohandas) on