ഷാരുഖ് തല കുനിക്കും അബ്രാമിനു മുമ്പിൽ; സ്വീറ്റ് കപ്പിൾസ് എന്ന് ഗൗരി

ബോളിവുഡിലെ പെർഫക്റ്റ് ഡാഡ് ആരാണെന്നു ചോദിച്ചാൽ ആരാധകർ നിസംശയം പറയും അത് കിംങ് ഖാൻ ആണെന്ന്. അതുപോലെ ബോളിവുഡിലെ സൂപ്പർ, സ്റ്റാർ കിഡാണ് ഷാരൂഖിന്റേയും ഗൗരിയുടേയും ഇളയമകൻ അബ്രാം. അച്ഛനും മകനും തമ്മിലുള്ള അടുപ്പത്തിന്റെ ആഴം വിളിച്ചു പറയുന്ന പുതിയ ചിത്രമാണ് ഇപ്പോൾ തരംഗം. 'ലോകത്തിലെ ഏറ്റവും സ്വീറ്റസ്റ്റ് കപ്പിള്‍സ് ' എന്ന തലക്കെട്ടിൽ അമ്മ ഗൗരി തന്നെയാണ് ഇരുവരുടേയും ഒരു മനോഹര ചിത്രം പങ്കുവച്ചിരിക്കുന്നത്.

അച്ഛന്റെ നെറ്റിയിൽ മുത്തം നൽകുന്ന അബ്രാമിന്റെ ആ ചിത്രത്തിന് അതിനേക്കാള്‍ മനോഹരമായ മറ്റൊരു അടിക്കുറിപ്പും നൽകാനില്ല. ലണ്ടനിൽ അവധി ആഘോഷിക്കുകയാണിവർ. 'നമുക്കിവരെ ലോകത്തിലെ ഏറ്റവും സ്വീറ്റസ്റ്റ് കപ്പിള്‍സ് ആയി പ്രഖ്യാപിച്ചാലോ ' എന്നാണ് ഗൗരി ചോദിക്കുന്നത്. ഇതാദ്യമല്ല ഗൗരി ഇരുവരുടേയും ചിത്രങ്ങൾ പോസ്റ്റു ചെയ്യുന്നത്. മക്കളുെമാത്തുള്ള ചിത്രങ്ങൾ ആരാധകർക്കായി ഇവർ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്.

തന്റെ കുഞ്ഞനുജൻ അബ്രാമിനൊത്തുള്ള ഒരു കിടിലൻ ചിത്രം പങ്കുവച്ചുകൊണ്ട് മുൻപ് മൂത്തമകൻ ആര്യനെത്തിയതും വൈറലായിരുന്നു. തന്റെ കുഞ്ഞനുജനെ ചേർത്തുപിടിച്ചുകൊണ്ട് ആര്യൻ ഇങ്ങനെയാണന്ന് പറഞ്ഞത് "എന്റെ അനിയനെ ആരും തൊടില്ല". നേപ്പിള്‍സില്‍ വച്ച് പകർത്തിയ ചിത്രമായിരുന്നു ആര്യൻ പോസ്റ്റ് ചെയ്തത്.

അബ്രാമിന്റെ തലയിൽ കൈ വച്ചു നിൽക്കുന്ന ആര്യന്റെ ആ മനോഹരമായ ചിത്രത്തിന് ആരാധകരേറെയായിരുന്നു. ചിത്രത്തിന് ആര്യൻ നൽകിയ പഞ്ച് അടിക്കുറിപ്പാണ് ശ്രദ്ധേയമായത് "Nobody lays a hand on my brother." കുഞ്ഞനുജനോടുള്ള തന്റെ സ്നേഹവും വാത്സല്യവും കരുതലും എല്ലാമടങ്ങിയ അടിക്കുറിപ്പായിരുന്നു അത്.

ആര്യനും അബ്രാമിനും സുഹാന എന്ന സഹോദരി കൂടിയുണ്ട്. "എനിക്ക് എന്റെ മക്കളെ ഒത്തിരി ഇഷ്ടമാണ്, അത് അവർ എന്റെ മക്കളായതു കൊണ്ട് മാത്രമല്ല എന്റെ ബെസ്റ്റ് ഫ്രണ്ട്സും അവരാണ്." ഷാരൂഖ് ഒരിക്കൽ പറഞ്ഞതാണിത്. കുട്ടികളുടെ പ്രായം എത്രയാണോ അതാണ് തന്റെ പ്രായമെന്നും അദ്ദേഹം പറയുന്നു. ആര്യൻ ഷാരൂഖിന്റെ ഒരു പിറന്നാളിന് സോഷ്യൽ മീഡിയയിൽ ഇങ്ങനെ എഴുതി "അദ്ദേഹത്തിന് കുട്ടികളെപ്പോലെ കളിക്കാനും സുഹൃത്തിനെപ്പോലെ ഉപദേശിക്കാനും ബോഡിഗാർഡിനെപ്പോലെ സംരക്ഷിക്കാനുമാകും" ഒരു അച്ഛനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം. കുട്ടികളുമായി ഷാരൂഖിന് എത്രമാത്രം അടുപ്പമുണ്ടെന്ന് ആര്യന്റെ ഈ വാക്കുകളിൽ വ്യക്തം.

View this post on Instagram

Nobody lays a hand on my brother.

A post shared by Aryan Khan (@___aryan___) on