'ഡൈനോസേസ് ഇൻ ലവ്' ;  4 വയസ്സുകാരിയുടെ പാട്ട് വൈറൽ,  Actress, muktha, post, photo, daughter, rimi, Bhama wedding, social media, Kidsclub, Manorama Online

'ഡൈനോസേസ് ഇൻ ലവ്' ; 4 വയസ്സുകാരിയുടെ പാട്ട് വൈറൽ

ഒരു നാലു വയസുകാരിയുടെ ഭാവനയിൽ വിരിഞ്ഞ ഈ വരികളൊന്ന് കേട്ടുനോക്കൂ. വരികളൊരിക്കിയത് മാത്രമല്ല അതി മനോഹരമായി ആ പാട്ട് പാടുകയും ചെയ്തു ഈ കൊച്ചുമിടുക്കി. ബ്രിട്ടീഷ് പാട്ടുകാരനായ ടോം റോസെന്റലിന്റെ മകളായ ഫെൻ ആണ് നാലാം വയസ്സിൽ തന്റെ ആദ്യത്തെ സോളോ ഗാനം റെക്കോർഡ് ചെയ്തിരിക്കുന്നത്. സംഗീതം നൽകുന്നതിൽ അച്ഛന്റെ ചെറിയ ഒരു സഹായം ലഭിച്ചതൊഴിച്ചാൽ ഈ മനോഹരമായ പാട്ടിന്റെ ക്രെഡറ്റ് മുഴുവൻ ഈ മിടുക്കിക്കുട്ടിയ്ക്കാണ്.

'ഡൈനോസേസ് ഈറ്റിങ് പീപ്പിൾ,
ഡൈനോസേസ് ഇൻ ലവ്...
ഡൈനോസേസ് ഹാവിങ് എ പാർട്ടി
ദെ ഈറ്റ്സ് ഫ്രൂട്സ് ആന്‍ഡ് ക്യുക്കുമ്പർ...'

എന്നിങ്ങനെയാണ് കുഞ്ഞു ഫെന്നിന്റെ വരികൾ

ഫെനിന്റെ ഈ ഒരു മിനിറ്റ് ദൈർഘ്യമുള്ള 'ഡൈനോസേസ് ഇൻ ലവ്' എന്ന പാട്ട് ടോം തന്റെ ട്വിറ്ററിലൂടെയാണ് പങ്കുവച്ചത്. വളരെ പെട്ടന്നാണ് വിഡിയോ വൈറലായത്. അഞ്ച് മില്യൺ കാഴ്ചക്കാരും എഴുപത്തിരണ്ടായിരത്തിലധികം റീ ട്വീറ്റും രണ്ട് ലക്ഷത്തിലധികം ലൈക്കുകളിമായി ഇപ്പോഴും കുഞ്ഞു ഫെന്നിന്റെ വിഡിയോ ചർച്ചയായുകയാണ്.

ഫെന്നിന്റെ പാട്ടിനെ അഭിനന്ദിച്ചു കൊണ്ട് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. അച്ഛനെപ്പോലെ മകളും തകർപ്പൻ പാട്ടുകാരിയാകുമെന്നും ഭാവിയിൽ ഗ്രാമി അവാർഡ് നേടാനുള്ള ആളാണ് എന്നുമൊക്കയാണ് പാട്ടിനു ലഭിക്കുന്ന കമന്റുകൾ.

ഫെന്നിന്റെ പാട്ട് കേൾക്കാം