സൈക്കിൾ വാങ്ങാൻ കൂട്ടിവെച്ച 971 രൂപ കോവിഡ് ഫണ്ടിലേക്ക്; താരമായി നാല് വയസുകാരൻ, music director Kailas Menon, post, little girl singing video,  Kidsclub, Manorama Online

സൈക്കിൾ വാങ്ങാൻ കൂട്ടിവെച്ച 971 രൂപ കോവിഡ് ഫണ്ടിലേക്ക്; താരമായി നാല് വയസുകാരൻ

ഈ കൊറോണക്കാലം കുറേ കൊച്ചുമിടുക്കരേയും നമുക്ക് സമ്മാനിക്കുകയുണ്ടായി. തങ്ങളെക്കൊണ്ടാവും വിധം മറ്റുള്ളവരെ സഹായിച്ചു മാതൃകയാകുന്ന നിരവധി കുരുന്നുങ്ങളെ നാം കണ്ടു. അണ്ണാറക്കണ്ണനും തന്നാലായത് എന്നതുപോലെ ഈ കോവിഡ് കാലത്ത് തന്നാലാകും വിധം സഹായം ചെയ്താണ് ആന്ധ്രാപ്രദേശിൽ നിന്നുള്ള ഈ കൊച്ചുമിടുക്കൻ കയ്യടി നേടുന്നത്. സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടിവെച്ച കുഞ്ഞുസമ്പാദ്യം മുഴുവൻ കോവിഡ് ഫണ്ടിലേക്ക് സംഭാവന ചെയ്തു.

വിജയവാഡ സ്വദേശി നാല് വയസുകാരൻ ഹേമന്ത് ആണ് കയ്യിലുണ്ടായിരുന്ന 971 രൂപ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തത്. ഗതാഗതമന്ത്രി പേണി വെങ്കിട്ടരാമയ്യക്ക് ഹേമന്ത് സംഭാവന കൈമാറി. ഹേമന്തിന്‍റെ മഹാമനസിനെ അഭനന്ദിക്കുന്നുവെന്നും അവൻ സ്വപ്നം കണ്ടിരുന്ന സൈക്കിൾ സമ്മാനമായി നൽകുമെന്നും വെങ്കിട്ടരാമയ്യ പറഞ്ഞു.